Trending

ELETTIL ONLINE NEWS UPDATES 11-09-2018

ELETTIL ONLINE NEWS UPDATES 11-09-2018

 

🅾 ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദമില്ലെന്ന് കോട്ടയം എസ്പി.


🅾 ദുരിതാശ്വാസ നിധിയി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇന്ന് ധനസമാഹരണം നടത്തും..


🅾 സംസ്ഥാനത്തെ എല്ലാ എപിഎല്‍ കാര്‍ഡുകാര്‍ക്കും ഈ ആഴ്ച്ച  5 കിലോ സൗജന്യ അരി.


🅾 ഹാജിമാരുടെ മടക്ക യാത്ര നാളെ ആരംഭിക്കും . 26 ന്‌ പൂർത്തിയാകും. 30 സർവ്വീസുകൾ ആവും ഇതിനായി സജ്ജീകരിക്കുക .
ആകെ 12, 013 പേരാണ്‌ ഈ വർഷം യാത്രയായത്‌


🅾 സംസ്ഥാന സർക്കാരിന്റെ പൗർണ്ണമി ലോട്ടറി ഒന്നാം സമ്മാനം 65 ലക്ഷം മുവാറ്റുപുഴ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ ലോറി ഡ്രൈവർ പാലക്കാട്‌ സ്വദേശി പരമേശ്വരൻ നായർക്ക്‌ ലഭിച്ചു


🅾 ഹർത്താൽ മൂലം ഒറ്റ ദിവസം വ്യാപാര വ്യവസായ മേഖലകളെ തളർത്തിയപ്പോൾ ഉൽപാദന നഷ്ടം 2000 കോടി രൂപ എന്ന് കണക്ക്‌.


🅾 കേരള പോലീസിന്‌ ഇനി സന്ദേശങ്ങൾ ചോരാത്ത വയർലെസ്‌ സെറ്റുകൾ


🅾 എടവനക്കാട്‌ കൂട്ടുങ്കൽചിറ റോഡിൽ കണക്കശേരി ജോസിയുടെ മകൻ നിഖിൽ (21) സേലത്തിനടുത്ത്‌ ട്രെയിൻ തട്ടി മരിച്ചു


🅾 അങ്കമാലി കിടങ്ങൂർ പാറേക്കാട്ടിൽ പൗലൊ മകൻ ജോണി (59) കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


🅾 പ്രളയം ; 4.67 ലക്ഷം കുടുംബങ്ങൾക്ക്‌ 10,000 രൂപ വീതം നൽകി .ഇനി 1, 31,683. കുടുംബങ്ങൾക്ക്‌ കൂടി നൽകാൻ ഉണ്ട്‌. ; റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ


🅾 കെ എസ്‌ ആർ ടി സി ജീവനക്കാർക്ക്‌ പരമാവധി വീടിന്‌ അടുത്ത്‌ തന്നെ ഡ്യൂട്ടി ഏർപ്പെടുത്തുമെന്ന് എം ഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.


🅾 മാസപ്പിറവി കണ്ടതിനാൽ ഇന്ന് മുഹറം ഒന്ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.


🅾 പ്രളയത്തിൽ  നിന്ന് കൊച്ചി വിമാനത്താവളത്തെ സംരക്ഷിക്കാനായി പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നെതർലാൻഡിൽ നിന്ന് വിദഗ്ധ സംഘം കൊച്ചിയിൽ എത്തി


🅾 പ്രളയം കഴിഞ്ഞ്‌ സംസ്ഥാനത്ത്‌ ചൂട്‌ കൂടുന്നു.വയനാട്‌ ജില്ലയിൽ 2 പേർക്ക്‌ സൂര്യാതാപം ഏറ്റു.


🅾 ആലുവ തുരുത്തിൽ പുലിയെ കണ്ടതായി സംശയം ക്യാമറ സ്ഥാപിച്ച്‌ നിരീക്ഷണം നടത്തുന്നുണ്ട്‌


🅾 'വനിതാ കമ്മീഷനല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യങ്ങളില്‍ പേടിക്കില്ല'; കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ചതിന് ദേശീയ വനിതാ കമ്മീഷന് മുന്‍പാകെ ഹാജരാകണമെന്ന നിര്‍ദ്ദേശത്തിന് പിന്നാലെ പി.സി ജോര്‍ജിന്റെ പ്രതികരണം; വനിതാ കമ്മീഷന്‍ തന്റെ 'മൂക്ക് ചെത്തുമോ' എന്നും താന്‍ ഉപയോഗിച്ച പ്രോസ്റ്റിറ്റിയൂഷന്‍ എന്ന വാക്ക് എടുത്ത് ദേശീയ മാധ്യമങ്ങള്‍ തന്നെ തരം താഴ്‌ത്തുകയാണെന്നും ജോര്‍ജ്


🅾 ഇപ്പോള്‍ ആര്‍ക്കും അവള്‍ക്കൊപ്പവും നില്‍ക്കണ്ട ക്യാംപയിനുമില്ല; പീഡനത്തിന് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാതെ അറസ്റ്റും പീഡന പരാതി ഉണ്ടായിട്ടും ചിലര്‍ക്ക് സുഖവാസവും; ദിലീപിനെ ജയിലിലടയ്ക്കാന്‍ കാണിച്ച താല്‍പര്യം ഇപ്പോള്‍ എവിടെയെന്ന് ചോദിച്ച്‌ സംവിധായകൻ അരുൺ ഗോപിയുടെ ഫേസ്‌ബുക്‌ പോസ്റ്റ്‌


🅾 വനിതാ കമ്മീഷന്‍ എന്താ മൂക്കു ചെത്തുമോ? വണ്ടിക്കൂലി തന്നില്ലെങ്കില്‍ പോകുന്ന പ്രശ്‌നമില്ല; അവരുടെ അധികാരം എന്താണ് എന്നുകൂടി പഠിച്ചിട്ട് ബാക്കി പറയാം; തന്റെ വാദത്തില്‍ ഉറച്ചു പി സി ജോര്‍ജ്ജ് മുന്‍പോട്ട് തന്നെ; എത്തിയില്ലെങ്കില്‍ പൊലീസിനെ കൊണ്ട് അറസ്റ്റു ചെയ്യിച്ചു കൊണ്ടു വരുമെന്ന് വനിതാ കമ്മീഷന്‍ വൃത്തങ്ങള്‍; ജലന്ധര്‍ ബിഷപ്പിന്റെ കന്യാസ്ത്രീ പീഡനത്തിന്റെ പേരിലുള്ള വിവാദം തുടരുന്നു.


🅾 കന്യാസ്ത്രീകള്‍ക്ക് നീതി തേടിയുള്ള എറണാകുളത്തെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്; അഭിവാദ്യങ്ങളുമായി വൈദികരും കന്യാസ്ത്രീകളും നേതാക്കളും അടങ്ങുന്ന അനേകം പേര്‍ എത്തുന്നു; രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളും പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം ജനഹൃദയത്തിലേക്ക്; നാളെ മുതല്‍ സെക്രട്ടറിയേറ്റ് പടിക്കലും സമരം തുടങ്ങും; രണ്ടിലൊന്ന് തീരുമാനിക്കാന്‍ പൊലീസിന് മേല്‍ കനത്ത സമ്മര്‍ദ്ദം.


🅾 ബാര്‍ കോഴക്കേസ്: കുറ്റക്കാരായ ചില പൊതുസേവകരെ സംരക്ഷിക്കാനാണോ നിയമഭേദഗതിയെന്ന് വിജിലന്‍സ് കോടതി? തുടരന്വേഷണത്തിന് നിയമഭേദഗതി തടസ്സമല്ലെന്ന് വിജിലന്‍സ്; മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമ തടസ്സമില്ലെന്ന് വി എസ്.


🅾 പ്രളയ ദുരിതാശ്വാസത്തില്‍ വീഴ്ച്ച: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള.


🅾 എ​ലി​പ്പ​നി: സംസ്ഥാനത്ത് ഇന്നലെ ഒരു മരണം; തൃശൂർ പൂക്കോട്‌ സ്വദേശി ഗോപി (70) ആണ്‌ മരിച്ചത്‌


🅾 കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പ് വരുത്താനും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നിലപാട് തിരുത്താനും പോലീസ് തയ്യാറാകണം: വി എം സുധീരന്‍.


🅾  മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി മുൻപ്രസിഡൻറും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗവുമായ എ.ടി. തങ്ങൾ അവർകൾ അന്തരിച്ചു



ദേശീയം


🅾 രാജ്യത്ത്‌ മൂന്നര വർഷത്തിനിടെ ട്രെയിനിൽ 55,369 മോഷണങ്ങളും 1570 കവർച്ചകളും


🅾 കടം വീട്ടാൻ എയർ ഇന്ത്യ ബിൽഡിംഗ്‌ 2000 കോടി രൂപക്ക്‌ ജവഹർലാൽ നെഹ്‌റു പോർട്ട്‌ ട്രസ്റ്റിന്‌ വിൽക്കുന്നു.. മാർച്ചിൽ ഇടപാട്‌ പൂർത്തിയാകും.


🅾 രാജ്യത്തെ ഞെട്ടിച്ച്‌ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മോഷണകുറ്റം ആരോപിച്ച്‌ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു; ക്രൂര സംഭവം അരങ്ങേറിയത് ബീഹാറില്‍. സീതാമർഹി ജില്ലയിലെ രൂപേഷ്‌ ജ എന്ന യുവാവ്‌ ആണ്‌ കൊല്ലപ്പെട്ടത്‌


🅾 രാജ്യത്തെ ഒന്നരലക്ഷം സൈനിക തസ്തികകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി സൈന്യം; പകരം അത്യാധുനിക സംവിധാനങ്ങളുള്ള ആയുധങ്ങള്‍ വാങ്ങാനൊരുങ്ങുന്നു;തസ്തികകള്‍ ഒഴിവാക്കുന്നത് വഴി 5000 കോടി മുതല്‍ 7000 കോടി വരെ ലാഭം നേടാന്‍ കഴിയുമെന്നും വലയിരുത്തല്‍; പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ സൈന്യം നിര്‍ദ്ദേശം സമര്‍പ്പിച്ചു; യുവാക്കളുടെ സ്വപ്‌നമായ പട്ടാള തസ്തികകള്‍ ഇനി അപ്രാപ്യമാകും.


🅾 'ലൈംഗികമായി സഹകരിച്ചാല്‍ ഗുണം മാത്രമേ ഉണ്ടാകുകയുള്ളെന്ന് സ്വാമി പറഞ്ഞു, വീട്ടില്‍ കയറി എന്റെ വസ്ത്രങ്ങള്‍ കീറിപ്പറിച്ചു'; മൈസൂരുവില്‍ ആള്‍ദൈവം പീഡിപ്പിച്ചുവെന്ന് 41കാരിയുടെ പരാതി; ബിസിനസിലുണ്ടായ നഷ്ടം സംഭവിച്ചതിന് പരിഹാരം കാണാന്‍ സ്വാമിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നും യുവതിയുടെ മൊഴി.


🅾 21 പ്രതിപക്ഷകക്ഷികള്‍ തങ്ങളുടെ കുടക്കീഴില്‍ അണിനിരന്നതോടെ ഭാരത് ബന്ദ് വന്‍വിജയമെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ്; ജനപിന്തുണ നഷ്ടപ്പെട്ടവരുടെ ബന്ദാഹ്വാനം ആരും ചെവിക്കൊണ്ടില്ലെന്ന് ബിജെപി; പെട്രോള്‍-ഡീസല്‍ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസസര്‍ക്കാര്‍; ഇന്ധനവില കുറച്ച്‌ മാതൃക കാട്ടി ആന്ധ്രയും രാജസ്ഥാനും; മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊഴികെ ബന്ദ് സമാധാനപരം; കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം; ഇന്ധനവില ഇന്നലെയും കൂടി.


🅾 തുടര്‍ച്ചയായ 42ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടി; രൂപയുടെ മൂല്യം സര്‍വ്വപരിധികളും വിട്ടു താഴോട്ട്; ഇതുവരെ പിടിച്ചു നിന്ന വിപണിക്കും ആത്മവിശ്വാസം നഷ്ടമായി; സാധാരണക്കാരനും  സമ്പന്നനും ഒരേപോലെ ദുരിതം വിതച്ചു ഇന്ത്യയുടെ സമ്പദ്‌  വ്യവസ്ഥ ഭീതിതമായ തകര്‍ച്ചയിലേക്ക്; താല്‍ക്കാലിക പ്രതിഭാസം എന്നു പറഞ്ഞു കൈയും കെട്ടി സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നു; അച്ഛേ ദിന്നിന് ഇറങ്ങിയ മോദി നാലു കൊല്ലം കൊണ്ട് ഇന്ത്യയെ തേച്ചൊട്ടിച്ചത് ഇങ്ങനെ.


🅾 ഭാരത് ബന്ദ്‌ പരാജയം; ഇന്ധന വില വ​ര്‍​ധ​ന​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല; നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്.


🅾 ഹൈ​ദ​രാ​ബാ​ദ് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സ്; ര​ണ്ട് ഇ​ന്ത്യ​ന്‍ മു​ജാ​ഹി​ദ്ദീ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വ​ധ​ശി​ക്ഷ; ഒരാള്‍ക്ക് ജീവപര്യന്തം. അനീഖ്‌ ഷഫീഖ്‌ സയീദ്‌, (36) മുഹമ്മദ്‌ അക്ബർ ഇസ്മയിൽ ചൗധരി (35) എന്നിവർക്കാണ്‌ വധശിക്ഷ.  അഞ്ചാം പ്രതി തരീഖ്‌ അൻജുമിന്‌ ജീവപര്യന്തം ശിക്ഷ വിധിച്ചു. 44 പേരാണ്‌ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്‌ കേസിൽ മറ്റ്‌ പ്രതികൾ ഒളിവിൽ ആണ്‌.


🅾 ഇന്ധന വില വർദ്ധനക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനം: യെച്ചൂരി, ഡി രാജ അടക്കമുള്ള ഇടതുനേതാക്കള്‍ അറസ്റ്റില്‍


🅾 അടിച്ചമര്‍ത്തല്‍ നയം തുടരാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ദേശീയ സുരക്ഷാ നിയമത്തെ; എന്തിന് അറസ്റ്റ് ചെയ്തുവെന്നുപോലും പത്തു ദിവസത്തേക്ക് വിശദീകരിക്കേണ്ടാത്ത നിയമം അനുസരിച്ച്‌ ഒരു വര്‍ഷത്തിനിടെ അകത്തിട്ടത് 160 പേരെ; യുപി സര്‍ക്കാരിന്റെ മുസ്ലിം വേട്ടയ്ക്ക് ദേശീയ സുരക്ഷാ നിയമം വ്യാപകമായി ഉപയോഗിക്കുന്നു എന്ന് റിപ്പോർട്ട്‌


🅾 ഹൈവേയിലൂടെ കടന്ന് പോകുന്ന ലോറി ഡ്രൈവര്‍മാരുമായി ചങ്ങാത്തം സ്ഥാപിച്ച്‌ വാഹനത്തില്‍ കയറും; മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൊന്ന് കാട്ടില്‍ തള്ളും; ലോറികളുമായി കടന്ന് മറിച്ച്‌ വില്‍പ്പനയും; മൂപ്പതോളം കൊലപാതകം നടത്തിയ തയ്യല്‍ക്കാരനും കൂട്ടാളികളും ഒടുവില്‍ പൊലീസിന്റെ പിടിയില്‍.ഭോപാലിന്‌ സമീപം മാണ്ഡിദ്വീപ്‌ പട്ടണത്തിൽ തയ്യൽ കട നടത്തുന്ന ആദേശ്‌ ഖംഭാര (48) യാണ്‌ അറസ്റ്റിൽ ആയത്‌


🅾 ഏഴുകൊല്ലം മുമ്പത്തെക്കാൾ  ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില 35 ശതമാനം കുറവ്; രൂപയുടെ മൂല്യം 31 ശതമാനം കുറഞ്ഞപ്പോള്‍ യഥാര്‍ഥഥ കുറവ് ആറുശതമാനം മാത്രം; എന്നിട്ടും അന്ന് 58.37 രൂപയായിരുന്ന പെട്രോള്‍ എങ്ങനെ ഇപ്പോള്‍ 84 രൂപയായി? അന്നത്തെ നികുതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് വില 54.94-ല്‍ നില്‍ക്കുമായിരുന്നു; ഇന്ത്യയുടെ നടുവൊടിക്കുന്ന ഇന്ധനവില വര്‍ധനവിന്റെ പ്രധാന പ്രതി കേന്ദ്രം തന്നെയെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്.


അന്താരാഷ്ട്രീയം


🅾 ചൈനീസ്‌ ഇ വ്യാപാര കമ്പനിയായ ആലിബാബയുടെ എക്സിക്യൂട്ടീവ്‌ ചെയർമാൻ ജാക്ക്‌ മാ അടുത്ത വർഷം വിരമിക്കും അദ്ദേഹത്തിന്റെ വിശ്വസ്തൻ ഡാനിയൽ ഷാങ്ങ്‌ ഈ പദവിയിൽ എത്തും 42000 കോടി ഡോളർ ആസ്തിയുള്ള കമ്പനിയാണ്‌ ആലിബാബ.


🅾 പിഎന്‍ബി തട്ടിപ്പ് കേസ്: നീരവ് മോദിയുടെ സഹോദരിയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്; നാല്‍പത്തിനാലുകാരിയായ പൂര്‍വിയെ അറസ്റ്റ് ചെയ്യാനും കൈമാറ്റം ചെയ്യണമെന്നും 192 രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച്‌ ഇന്റര്‍പോള്‍.


🅾 കാലിഫോര്‍ണിയയും മെരിലാന്‍ഡ് വിര്‍ജീനിയയും നോര്‍ത്ത് സൗത്ത് കരോലിനകളും കനത്ത നാശ ഭീതിയില്‍; ലക്ഷങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നു; ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റിനെ ഭയന്ന് അമേരിക്ക; ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് ആഞ്ഞു  വീശുമ്പോൾ നാല് സംസ്ഥാനങ്ങളിലെ ജനജീവിതം സ്തംഭിക്കും.


🅾 ജീവനക്കാരിക്കൊപ്പം റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച്‌ കൊണ്ട് ലൈവ് ചെയ്തിട്ടു; സൗദി അറേബ്യയില്‍ വിദേശ പൗരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; ഹോട്ടല്‍ ഉടമയ്ക്ക് കനത്ത പിഴ; ഒരു പാട്  മാറുമ്പോഴും അടിസ്ഥാന  നയങ്ങളില്‍ ഒരു മാറ്റവും ഇല്ലാതെ സൗദി


🅾 ന്യൂനതകള്‍ ഒന്നുമില്ലാതെ ചുവന്ന പശുക്കുട്ടി ജെറുസലേമില്‍ പിറന്ന് കഴിഞ്ഞു; ബൈബിളില്‍ പറഞ്ഞത് പോലെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടന്‍ തുടങ്ങും; ലോകാവസാനം പ്രവചിച്ച്‌ വീണ്ടും ചിലര്‍ രംഗത്ത്.


🅾 അഫ‌്ഗാനില്‍ താലിബാന്‍ ആക്രമണം: 37 പേര്‍ കൊല്ലപ്പെട്ടു.


കായികം

🅾 കുക്ക് മിന്നിയപ്പോള്‍ കോഹ്ലിയും കൂട്ടരും മങ്ങി; വിജയതീരത്തെത്താന്‍ 464 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് രണ്ടുറണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വമ്പന്മാരെ ; ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു.സ്കോർ  : ഇംഗ്ലണ്ട്‌ : 332, 423/8 ഡിക്ലയർ
ഇന്ത്യ ,: 292, 58/3
അവസാന ദിനമായ ഇന്ന് ഇന്ത്യക്ക്‌ ജയിക്കാൻ 406 റൺസ്‌ കൂടി വേണം


🅾 ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്; ഏഴ് വിക്കറ്റ് ശേഷിക്കേ വിജയത്തിലേക്ക് ഇനിയും 406 റണ്‍സ് ദൂരം; കോലി പുറത്തായതോടെ തോല്‍വി ഉറപ്പിച്ച്‌ ആരാധകരും; ഇംഗ്ലണ്ടിലെ ഇന്ത്യന്‍ പര്യടനം ഇന്ന് തീരും; അലസ്റ്റയര്‍ കുക്കിന് ഇന്ന് രാജ്യാന്തര ക്രിക്കറ്റിലെ അവസാന ദിനം.


🅾 ക്രൊയേഷ്യയിൽ നടക്കുന്ന ചതുർരാഷ്ട്ര അണ്ടര്‍ 19 ഫുട്ബോള്‍: ഇന്ത്യന്‍ യുവനിരയ്ക്ക് ഫ്രാന്‍സിനോട് പരാജയം. ഫ്രാൻസ്‌ ആണ്‌ 2-0 ന്‌ ഇന്ത്യയെ തോൽപിച്ചത്‌


🅾 യു എസ്‌ ഓപ്പൺ നേടിയതോടെ നൊവാക്‌ ജോക്കോവിച്ചിന്‌ ഇത്‌ പതിനാലാം ഗ്രാൻഡ്‌സ്ലാം കിരീടം


🅾 യുവേഫ നാഷൻസ്‌ ലീഗിൽ ഫ്രാൻസിന്‌ നെതർലാൻഡിന്‌ എതിരെ 2-1 ജയം.എംബപ്പെയും ജിരൂദും ഫ്രാൻസിനായി ഗോൾ നേടി.


🅾 സൗഹൃദ മൽസരത്തിൽ പെറുവിനെ ജർമ്മനി 2-1 ന്‌ തോൽപിച്ചു.


🅾 യുവേഫ നേഷൻസ്‌ ലീഗിൽ ഇന്ന് ബെൽജിയം ഐസ്ലാൻഡിനെ നേരിടും മറ്റൊരു കളിയിൽ സ്പെയിൻ ക്രൊയേഷ്യയെ നേരിടും


 സിനിമാ ഡയറി

🅾 യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ സിനിമയില്‍ നിന്ന് പോലും പലരും മാറ്റി നിര്‍ത്തി; വെളുത്ത വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ പലരും പരിഹസിച്ചു; ദാസേട്ടന്‍ ഒരു ഐഡന്റിന്റി ഉണ്ടാക്കി എന്നത് സത്യം തന്നെ; എന്നാല്‍ അത് മറ്റാരും ഉപയോഗിക്കാന്‍ പാടില്ലെന്ന അഭിപ്രായം എനിക്കില്ല;ദാസേട്ടന്‍ പോലും എന്നെ തെറ്റിദ്ധരിച്ചത് വേദനിപ്പിച്ചു; മനസ് തുറന്ന് മാര്‍ക്കോസ്.


🅾 ബിഗ് ബോസ് എലിമിനേഷനില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് !; കണ്ണു കെട്ടിയ അദിതിയെ കണ്‍ഫഷന്‍ റൂമില്‍ നിന്നും തിരികെ വേദിയിലേക്കെത്തിച്ചത് കണ്ട്  അമ്പരന്ന് മത്സരാര്‍ഥികള്‍; താന്‍ പുറത്തായതില്‍ വിഷമമില്ലെന്നും അദിതിക്ക് തന്നേക്കാള്‍ അര്‍ഹതയുണ്ടെന്നും ഹിമ; അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ബിഗ് ബോസില്‍ ഇനി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയില്‍ പ്രേക്ഷകര്‍.


🅾 ആടിനെ പട്ടിയാക്കുകയും ചേരയെ മൂര്‍ഖനാക്കുകയും ചെയ്യുന്ന രീതിയാണ് ഏഷ്യാനെറ്റിന്റേത്; നിങ്ങള്‍ കണ്ടിട്ടുള്ളത് എഡിറ്റഡ് വെര്‍ഷന്‍ മാത്രമാണ്; സാബുവിനോട് ഒരു ഐ.ലവ്യു. മാത്രം പറഞ്ഞതാണ് ഞാന്‍ ചെയ്ത തെറ്റ്; ബിഗ്‌ബോസിനെ അടക്കി ഭരിക്കുന്ന ചെകുത്താനാണ് സാബു; അയാള്‍ക്ക് മുന്നില്‍ ജയിക്കാന്‍ കഴിയാത്തതിനാല്‍ സ്വയം യുദ്ധം ചെയ്തു; ബിഗ് ബോസിലെ അനുഭവങ്ങള്‍ തുറന്നടിച്ച്‌ ഹിമാ ശങ്കര്‍; ഫേസ്‌ബുക്ക് കുറിപ്പിനെ ട്രോളി സോഷ്യല്‍ മീഡിയയും.
Previous Post Next Post
3/TECH/col-right