Trending

ഇയ്യാട്‌: വീടിന്‌ തീപിടിച്ച്‌ കത്തിനശിച്ചു

ഇയ്യാട്‌: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ ഇയ്യാട്‌ കരിമ്ബാപ്പൊയില്‍ ഗംഗാധരന്റെ ഓടിട്ട വീടിന്‌ തീപിടിച്ച്‌ വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. പാഠപുസ്തകങ്ങള്‍, ആധാരമടക്കമുള്ള രേഖകളും നശിച്ചു. വൈദ്യുതി ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു.



ഗംഗാധരനും കുടുംബാംഗങ്ങളും ഞായറാഴ്ച വട്ടോളി ബസാറിലെ ബന്ധുവീട്ടില്‍ ക്യാണത്തിന്‌ പോയതിനാല്‍ വീട്ടില്‍ ആളില്ലായിരുന്നു. വൈകീട്ട്‌ ആറരയോടെ വീട്‌ കത്തുന്നത്‌ കണ്ട അയല്‍വാസികള്‍ ഓടിയെത്തി വൈദ്യുതി ബന്ധവും പാചകഗ്യാസ്‌ കണക്‌ഷനും വേര്‍പെടുത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.



നരിക്കുനിനിന്ന്‌ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റ്‌ എത്തിയെങ്കിലും യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ സ്ഥലത്തെത്താനായില്ല. നാട്ടുകാര്‍ അപ്പോഴേക്കും തീയണച്ചിരുന്നു.ഗ്രാമപ്പഞ്ചയത്ത്‌, വില്ലേജ്‌, വൈദ്യുതി വകുപ്പധികൃതര്‍ വീട്‌ സന്ദര്‍ശിച്ചു. ഗംഗാധരന്റെ പേരക്കുട്ടികളും സ്കൂള്‍ വിദ്യാര്‍ഥികളുമായ അഭിനന്ദിന്റെയും ആവണിയുടെയും പാഠപുസ്തകങ്ങള്‍, യൂണിഫോം എന്നിവ മുഴുവന്‍ കത്തിപ്പോയി.
Previous Post Next Post
3/TECH/col-right