Trending

എം.എ. റസാഖ് മാസ്റ്റർ എം.എൽ.എക്ക് ജൻമനാട് നൽകുന്ന സ്വീകരണം ജൂലൈ 7 ന്

എളേറ്റിൽ: ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടും കുന്ദമംഗലം എം.എൽ.എ.യുമായ എം.എ. റസാഖ് മാസ്റ്റർക്ക് ജൻമനാട് നൽകുന്ന സ്വീകരണം ജൂലൈ 7 ന് ചൊവ്വാഴ്ച എളേറ്റിൽ സറായി റിസോർട്ടിൽ വെച്ച് നടത്താൻമത സാമൂഹ്യ -  രാഷ്ട്രീയ - സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത യോഗം തീരുമാനിച്ചു. 

ജൂലൈ 7ന് വൈകുന്നേരം 5 മണിക്ക് എളേറ്റിൽ വട്ടോളി വീണപാറയിൽ നിന്നും നിരവധി വാഹനങ്ങളുടെയും, ഡി.ജെ, വിവിധ കലാപരിപാടികളുടെയും അങ്കമ്പടിയോടെ സ്വീകരണ സ്ഥലത്തേക്ക് സ്വീകരിച്ചാനയിക്കും. അഡ്വ: പി.കെ ഫിറോസ് എം.എൽ.എ, അഡ്വ: ഫാതിമ തഹ്ലിയ എം.എൽ.എ തുടങ്ങിയ പ്രമുഖർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

കെ.കെ. ജബ്ബാർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘം കമ്മിറ്റി രൂപീകരണ യോഗം എം എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എം അബ്ദുറഹിമാൻ മാസ്റ്റർ, എം മുഹമ്മദ് മാസ്റ്റർ, കെ.മുഹമ്മദലി, സി.സകരിയ്യ, എം ഉമ്മർ, എം.കെ.സി.അബ്ദുറഹിമാൻ, പി.സി സലാം മാസ്റ്റർ.എം.ശംസുദ്ദീൻ, എം മുഹമ്മദലി മാസ്റ്റർ, എം എ നാസർ, എം.ബഷീർ, എം.എ ജബ്ബാർ, പി.കെ അനിൽകുമാർ.കെ.കെ മരക്കാർ മുസ്ലിയാർ, കെ.പ്രേമൻ, കെ.സുരേഷ്, കെ പി അഹമ്മദ് കുട്ടി മാസ്റ്റർ, മുനീർ എം പ്രസംഗിച്ചു.

കമ്മിററി ചെയർമാനായി എം എ ഗഫൂർ മാസ്റ്ററെയും, ജന.കൺവീനറായി കെ.കെ ജബ്ബാർ മാസ്റ്ററെയും തെരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right