പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥി എൻ കെ അബ്ദുൽ ഖാദർ 5000 രൂപയുടെ പുസ്തകങ്ങൾ കൈമാറി. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുകയും പഠന സംസ്കാരം വളർത്തുകയും ആണ് ലക്ഷ്യം.
കെ വി മുഹമ്മദലി, അബ്ദുൽ ഫത്താഹ് എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി കെ മഹേഷ്, അധ്യാപകരായ വി അബ്ദുൽ സലീം, കെ അബ്ദുൽ ലത്തീഫ്, ഇ സൈറ, കെ കെ ആതിര എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്വീകരിച്ചു.
Tags:
EDUCATION