Trending

അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

എളേറ്റിൽ: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച്, 30 കേരള ബറ്റാലിയൻ എൻ.സി.സി യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. 

എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി  സ്കൂളിൽ നടന്ന പരിപാടിക്ക്  ജന മൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഉമേശ് നന്മണ്ട യോഗ ക്ലാസിനു നേതൃത്വം നൽകി.

ലെഫ്റ്റനന്റ് കെ.എം ഷഫീർ , അസോസിയേറ്റഡ്  എൻ.സി.സി ഓഫീസർ കെ.കെ ഖമറുദീൻ, കെയർ ടേക്കർ പ്രസാദ് താമരശ്ശേരി , സ്കൂൾ പ്രിൻസിപ്പൽ ഡോ. പി.പി  മുഹമ്മദ് ബഷീർ, സ്കൗട്ട് ട്രൂപ്പ് ലീഡർ മുജീബ് ചളിക്കോട് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right