Trending

യോഗാദിനം ആചരിച്ചു.

എളേറ്റിൽ: എളേറ്റിൽ ജിഎം യുപി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും, ജെ ആർ സിയുടെയും നേതൃത്വത്തിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം  ആചരിച്ചു. ആരോഗ്യകരമായ വാർദ്ധക്യത്തിനായി യോഗ എന്ന ഈ വർഷത്തെ പ്രമേയം മുൻനിർത്തി ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തുന്നതിന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ എം.വി. അനിൽകുമാർ സംസാരിച്ചു. 

ബി ആർ സി ട്രെയിനർ സിമ്മി ശിവദാസ്  യോഗാ പരിശീലനത്തിനു നേതൃത്വം നൽകി.സി. ജാസ്മിൻ, പി.കെ റംലാബീവി, സവിത.പി . മോഹൻ, കെ.കെ. നവാസ്, കെ.നിജിഷ, ആർ.കെ.ഹിഫ്സുൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right