News Night : 2018 സെപ്റ്റംബർ 11, ചൊവ്വ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 11 September 2018

News Night : 2018 സെപ്റ്റംബർ 11, ചൊവ്വ

2018 സെപ്റ്റംബർ 11, ചൊവ്വ
1194 ചിങ്ങം 26
1440 മുഹറം 01


             
കേരള വാർത്തകൾ 

🅾 സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; കലോത്സവം ആഘോഷങ്ങളില്ലാതെ നടത്താനും തീരുമാനം; മുഖ്യമന്ത്രിയുടെ തീരുമാനം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം; കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം; വിദ്യാര്‍ത്ഥകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി.


🅾 പികെ ശശിക്കെതിരായ പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാവ്; സംഘടനാ നടപടിക്ക് വിധേയനാക്കണമെന്നും ആവശ്യം; യുവതിയുടെ മൊഴി രേഖപ്പെടുത്തിയത് പികെ ശ്രീമതി എംപി; ശശി കുറ്റക്കാരനെങ്കില്‍ നടപടിയുറപ്പെന്ന് മന്ത്രി എകെ ബാലന്‍; മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ ഉടന്‍ തീരുമാനം; ഷൊര്‍ണ്ണൂര്‍ എംഎല്‍എയെ പാര്‍ട്ടി കൈവിട്ടേക്കും?.


🅾 നവകേരള നിര്‍മ്മിതിക്കുള്ള പ്രത്യേക വിഭവ സാമാഹരണത്തിന് കോഴിക്കോട് തുടക്കമായി; ഇന്നുമുതല്‍ 15 വരെ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ പ്രത്യക ക്യാമ്പുകൾ ; മന്ത്രിമാരും എംഎല്‍എമാരും ജനങ്ങളില്‍ നിന്ന് നേരിട്ട് സംഭാവന സ്വീകരിക്കും.


🅾 എറണാകുളം മഹാരാജാസ് ചെങ്കടലാക്കി എസ്.എഫ്.ഐ; യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐക്ക് ചരിത്രവിജയം; സ്വന്തമാക്കിയത് മഹാരാജിന്റെ മണ്ണിലെ ഏറ്റവും വലിയ ലീഡ്; വിജയം അഭിമന്യുവിനുള്ളതെന്ന് പ്രഖ്യാപിച്ച്‌ പ്രവര്‍ത്തകര്‍; വിജത്തിന് മധുരം കൂട്ടി അര്‍ജുനും പോരാട്ടഭൂമിയില്‍; ആഹ്ലാദ പ്രകടനത്തില്‍ മഹാരാജാസ്


 🅾 ശശി മോഡല്‍ തങ്ങളുടെ വഴിയല്ലെന്ന് തെളിയിച്ച മുസ്ലിം ലീഗ് നേതൃത്വത്തെ പ്രകീര്‍ത്തിച്ച്‌ പ്രവര്‍ത്തകരും അണികളും; വനിതാ നേതാവിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കെ.പി.എ സലീമിനെതിരെ ഉടനടി നടപടി എടുത്ത ലീഗ് നേതൃത്വത്തിന് സോഷ്യല്‍ മീഡിയയിലും കൈയടി; ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സലീമിനെ മാറ്റിയ ലീഗ് പകരം ഭാരവാഹിയെ നിയോഗിച്ച്‌ പത്രക്കുറിപ്പും ഇറക്കി: സലീമിനെ കണ്ടംവഴി ഓടിച്ച മുസ്ലിം ലീഗിന്റെ ചങ്കൂറ്റം സിപിഎമ്മും മാതൃകയാക്കുമോ?


🅾 സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി തോമസ് ഐസക്ക്; രണ്ട് രൂപ കുറച്ചാല്‍ 30000 കോടിയുടെ നഷ്ടമെന്ന് ചൂണ്ടിക്കാട്ടി ഇളവില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറും; ഇളവു നല്‍കിയാല്‍ കോണ്‍ഗ്രസ് സമരത്തിന് കീഴടങ്ങിയെന്ന പ്രതീതിവരുമെന്ന വാദത്തില്‍ അമിത് ഷാ; പ്രതിപക്ഷം ബന്ദ് നടത്തിയെങ്കിലും ഇന്ധനവില ഇന്നും മുകളിലേക്ക് തന്നെ.


🅾 പെട്രോളിന്‌ ഇന്ന് വർദ്ധിച്ചത്‌ 15 പൈസ. കൊച്ചിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോൾ വില 82.95 ഉം ഡീസൽ വില 79.95 ഉം ആയി. മഹാരാഷ്ട്രയിൽ ഒരു ലിറ്റർ പെട്രോൾ വില 90 രൂപയും കഴിഞ്ഞ്‌ കുതിക്കുന്നു


🅾 സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധന; സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന്‌ 160 രൂപയാണ്‌ ഇന്ന് വർദ്ധിച്ചത്‌. 22,840 ആണ്‌ ഇന്നത്തെ സ്വർണ്ണ വില


🅾 കോണ്‍വെന്റ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്റെ മൃതദേഹം ഇന്ന് കോൺവെന്റ്‌ സെമിത്തേരിയിൽ സംസ്കരിച്ചു


🅾 കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതി ഇരുപത് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍; കോഴിക്കോട് നിന്നും പിടിയിലായത് മാങ്കാവ് സ്വദേശി റഷീദ്; വിദേശത്തായിരുന്ന പ്രതിയെ വലയിലാക്കിയത് തമിഴ്‌നാട് സി.ബി.സിഐ.ഡി സംഘം.


🅾 ഹര്‍ത്താലിനിടെ ഷാഹിദാ കമാലിന് നേരെയുള്ള കോണ്‍ഗ്രസ് ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍; 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.


🅾 കേരളത്തിലെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക് കാര്‍ഡുകളാകുന്നു; ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും താല്‍ക്കാലിക പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്തു.


🅾 റിയാദിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നാലുവര്‍ഷം മാനേജരായി പ്രവര്‍ത്തിച്ചിച്ചു; കോടികള്‍ മുക്കിയ ശേഷം  കമ്പനിയെ  വെട്ടിച്ച്‌ പ്രവാസി മലയാളി ഒളിവില്‍ പോയത് ഇരു ചെവിയറിയാതെ; തിരുവനന്തപുരം സ്വദേശിയായ യുവാവിനെതിരെ സാമ്പത്തിക   തട്ടിപ്പ് ആരോപിച്ച്‌ ലുലു അധികൃതര്‍ രംഗത്ത്; ഇന്ത്യന്‍ എംബസിക്കും കേരളാ ഡിജിപിക്കും പരാതി നല്‍കി. കഴക്കൂട്ടം ശന്തിനഗർ സാഫല്യത്തിൽ ഷിജു ജോസഫ്‌ (42) ആണ്‌ 4.24 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തി മുങ്ങിയത്‌


 🅾 അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി പരസ്പരം മോതിരം മാറി വൈക്കം വിജയലക്ഷ്മിയും അനൂപും; വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയില്‍ അടുത്തമാസം 22 ന് വിവാഹം.


🅾 കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമം ആനപ്പേടിയില്‍; ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന 18 മണിക്കൂറോളം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി; പ്രഭാത സവാരിക്കിറങ്ങിയ ആളെ റോഡില്‍ വെച്ച്‌ ആക്രമിച്ചു; പശുവിനെ കുത്തിക്കൊലപ്പെടുത്തി; വനം വകുപ്പിന്റെ സംയോചിത ഇടപെടലോടെ ജനവാസ കേന്ദ്രത്തില്‍ നിന്നും ആനയെ കാട്ടില്‍ കയറ്റി.


🅾 കോടതി ഇടപെടല്‍ ഉറപ്പായതോടെ ഫ്രാങ്കോയെ ചെറുതായെങ്കിലും തൊട്ടു നോവിച്ച്‌ പൊലീസ്; ഇന്ത്യ വിട്ടു പോവുന്നത് തടഞ്ഞുകൊണ്ട് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പൊലീസിന്റെ സന്ദേശമെത്തി; മെത്രാന്മാരുടെ സിനഡില്‍ പങ്കെടുക്കാന്‍ അടുത്തയാഴ്ച വത്തിക്കാനിലേക്ക് പോകാനുള്ള ഫ്രാങ്കോയുടെ നീക്കത്തിന് തിരിച്ചടി; കേരളത്തിലേക്ക് വിളിച്ചു വരുത്തി ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും കോടതിയെ അറിയിക്കാന്‍ തീരുമാനം.


🅾 ഫ്രാങ്കോയ്ക്ക് കവചം ഒരുക്കുന്നത് രണ്ട് മെത്രാന്മാര്‍; പിണറായിയുമായി അടുപ്പമുള്ള ഒരാള്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മുറുക്കി അറസ്റ്റു തടയുമ്പോൾ  പോപ്പിന്റെ ഉപദേശകരില്‍ ഒരാള്‍ പോപ്പില്‍ നിന്നും വിവരം മറച്ചുവെച്ചും സംരക്ഷണം ഒരുക്കുന്നു; സമരം തെരുവില്‍ തുടര്‍ന്നാല്‍ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് സൂചന നല്‍കി സഭാവൃത്തങ്ങള്‍; ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം നഷ്ടമായപ്പോള്‍ തിരക്കിട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വീണ്ടും സജീവമാക്കി; ഇപ്പോള്‍ തടസ്സം മധ്യസ്ഥതയ്ക്ക് വരാന്‍ ആരുമില്ലെന്നത്‌.


🅾 കന്യാസ്ത്രീകള്‍ക്ക് മേല്‍ ഫ്രാങ്കോയുടെ 'കഴുകന്‍ കണ്ണുകള്‍'; ആകര്‍ഷണം തോന്നുന്ന കന്യാസ്ത്രീകളെ നിര്‍ബന്ധിച്ചോ ബലഹീനതകള്‍ മുതലെടുത്തോ കെണിയില്‍ വീഴ്‌ത്തുന്നു; താന്‍ മാത്രമല്ല, കോണ്‍വെന്റിലെ മറ്റുള്ളവര്‍ക്കും അതിക്രമം നേരിടേണ്ടി വന്നു; പടിയിറങ്ങേണ്ടി വന്നത് ഇരുപതിലേറെ കന്യാസ്ത്രീകള്‍; അമ്മയെ പോലെ കാണേണ്ട സഭ കന്യാസ്ത്രീകളോട് പെരുമാറുന്നത് രണ്ടാനമ്മയെ പോലെ: ബിഷപ്പിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വത്തിക്കാന് വീണ്ടും കത്തെഴുതി ഇരയായ കന്യാസ്ത്രീ.


🅾 ഇടത് സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുന്നില്ല; ലൈംഗിക പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ നടപടി വൈകുന്നു; ഇരക്ക് നിതീ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ യെച്ചൂരിക്ക് പരാതി നല്‍കി; കോടിയേരി ബാലകൃഷ്ണന് പരാതി കൈമാറി സിപിഎം അഖിലേന്ത്യാ സെക്രട്ടറി; സമരം തുടരുമ്പോഴും  സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദമില്ലെന്ന് വ്യക്തമാക്കി ഇ പി ജയരാജന്‍; സര്‍ക്കാറിന് മുമ്ബില്‍ ബിഷപ്പ് ഫ്രാങ്കോ ഒന്നുമല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും.


🅾 ആദ്യ ദിനങ്ങളില്‍ ശുഷ്‌ക്കമായിരുന്ന സമര കേന്ദ്രത്തിലേക്ക് മഹിള മോര്‍ച്ചയും എഐവൈഎഫുമടക്കം നിരവധി സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നു; ദേശീയ ചാനലുകളുടെ വന്‍ സാന്നിധ്യം; കന്യാസ്ത്രീകളെ സ്വീകരിച്ചത് മുദ്രാവാക്യം വിളികളോടെയും കൈയടിയോടെയും; ഫ്രാങ്കോയെയും സര്‍ക്കാറിനെയും ഒരുപോലെ പിടിച്ചുലച്ച്‌ കൊച്ചിയിലെ കന്യാസ്ത്രീ സമരം.


 🅾 കോടതിയില്‍ വ്യാഴാഴ്‌ച്ച റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ അടിയന്തര യോഗം വിളിച്ചു ഐജി; ഡിവൈഎസ്‌പി തയ്യാറാക്കിയ റിപ്പോര്‍ട്ട് കൊടുത്താല്‍ എന്തുകൊണ്ടാണ് ഇതുവരെ അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യം ഉണ്ടാകുമെന്ന് ഭയന്ന് മറ്റൊരു റിപ്പോര്‍ട്ട് തല്ലിക്കൂട്ടാന്‍ സജീവ നീക്കം; ഒത്തുതീര്‍പ്പിന് പോലും ശ്രമിക്കാത്ത ബിഷപ്പിനെ കയ്യൊഴിഞ്ഞ് ഗോഡ്ഫാദര്‍മാര്‍; ഫ്രാങ്കോയെ പേരിന് വേണ്ടിയെങ്കിലും അറസ്റ്റു ചെയ്തു അന്ന് തന്നെ പുറത്തുവിടാന്‍ പൊലീസ് ഒരുങ്ങിയേക്കും.


🅾 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആഗോള കത്തോലിക്കാ സഭയ്ക്ക് നാണക്കേട്; മെത്രാന്‍ പദവിയില്‍ നിന്നും നീക്കാന്‍ പോപ്പ് ഫ്രാന്‍സിസ് അടിയന്തിരമായി ഇടപെടണം; പീഡന കേസില്‍ സഭ നാണം  കെടുമ്പോൾ സൈബർ അപ്പീലുമായി വിശ്വാസികള്‍; പോപ്പിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ലോകം  എമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ ഒപ്പിടുമെന്ന പ്രതീക്ഷ.ബ്രിട്ടീഷ്‌ എമ്പയർ പുരസ്കാരം നേടിയ സ്വീഡനിലെ മലയാളി റോയ്‌ സ്റ്റീഫൻ ആണ്‌ ഇത്തരമൊരു അപ്പീലുമായി രംഗത്ത്‌ വന്നത്‌.   change.org വെബ്‌സൈറ്റിൽ ആണ്‌ സ്റ്റീഫൻ ഈ അപ്പീലുമായി വന്നിട്ടുള്ളത്‌


🅾 വിവാദ പ്രസ്താവനയില്‍ പിസി ജോര്‍ജിനെതിരെ കുരുക്ക് മുറുകുന്നു; കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി കേരള പൊലീസ്; മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനും നീക്കം; സ്വന്തം ചെലവില്‍ ഡല്‍ഹിക്ക് പോകില്ലെന്ന് പിസി; വിശദീകരണം വേണമെങ്കില്‍ രേഖ ശര്‍മ്മ കേരളത്തിലേക്ക് വരട്ടെയെന്നും പൂഞ്ഞാര്‍ എംഎല്‍എ; ബത്ത നല്‍കില്ലെന്നും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷനും.


🅾 കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച പി.സി ജോര്‍ജിനെതിരെ വിമര്‍ശനവുമായ ബോളിവുഡും; പി.സിയുടെ പ്രസ്താവന ലജ്ജാകരവും ഛര്‍ദ്ദി ഉളവാക്കുന്നതെന്നും സ്വര ഭാസ്‌കര്‍; പി.സിക്കെതിരെ 'വായടക്കടാ പി.സി'  ക്യാമ്പയിൻ സജീവമാക്കി സോഷ്യല്‍ മീഡിയയും; റിപ്പബ്ലിക്ക് ടി.വിയിലെ പി.സിയുടെ ബ..ബ..ബ പ്രതികരണത്തെ ട്രോളി ട്രോളുകളും.


 🅾 'പി.സി ജോര്‍ജ് നടത്തിയത് അന്തസില്ലാത്ത പരാമര്‍ശം; കേരളത്തെ പാതാളത്തോളം താഴ്‌ത്തുന്ന പ്രസ്താവനയാണ് നടത്തിയത്; സ്ത്രീകളുടെ അവകാശത്തിനായി വാദിക്കേണ്ടവര്‍ ഇത്തരം പരാമര്‍ശം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല'; വിവാദ പ്രസ്താവനയില്‍ പി.സിക്കെതിരെ ശ്രീരാമകൃഷ്ണന്‍.


🅾 കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളും ബന്ധപ്പെട്ട പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും'; ' പി.സി ജോര്‍ജിന് വരുമാനമൊന്നും ഇല്ലെന്ന് അറിയിച്ചാല്‍ കമ്മീഷന് മുന്‍പാകെ ഹാജരാകാന്‍ യാത്രാബത്ത നല്‍കും'; കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടപടികള്‍ വൈകുന്നതിനെതിരെ ആഞ്ഞടിച്ച്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ.


🅾 'ആയിരം തേന്‍ തുള്ളികളുണ്ടാകാം അവകാശപ്പെടാന്‍.. അതിലേക്ക് ഒരു തുള്ളി വിഷം വീണാല്‍ മുഴുവന്‍ കമിഴ്‌ത്തിക്കളയേണ്ടി വരും; 2019ലെ തെരഞ്ഞെടുപ്പും വോട്ടുമാണ് ലക്ഷ്യമെങ്കില്‍, ഒന്നോര്‍ക്കണം മതേതരത്വം, സ്ത്രീ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, എന്നൊന്നുമുള്ള വലിയ വാക്കുകള്‍ ഇനി പറയരുത്'; സമകാലിക സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ തൊടുത്ത് ശാരദക്കുട്ടി.


🅾 മാധ്യമങ്ങള്‍ തന്നെ തന്നെ പേപ്പട്ടിയാക്കി ഓടിച്ചിട്ടടിക്കുകയാണ്; പിസി ജോര്‍ജ്.


🅾 എല്ലാം പൊളിഞ്ഞപ്പോള്‍ സഭാ കാര്‍ഡ് പുറത്തെടുത്ത് ഫ്രാങ്കോ മുളയ്ക്കന്‍; കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കാനാണ് നീക്കം; പരാതിക്ക് പിന്നില്‍ ഗൂഢാലോചന; നിയമ നടപടികളുമായി സഹകരിക്കും; ഇപ്പോള്‍ പഞ്ചാബിലാണെന്നും ബിഷപ്പ് മാധ്യമങ്ങളോട്; മറുപടിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകളും; സഭയെ തകര്‍ക്കാനല്ല, നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയത്; ഗൂഢാലോചന ബിഷപ്പ് തന്നെ തെളിയിക്കണം: വിവാദം സഭക്കെതിരാക്കി രക്ഷപ്പെടാനുള്ള പുതിയ കുതന്ത്രവുമായി പീഡന വീരന്‍ ജലന്ധര്‍ ബിഷപ്പ്.


🅾 സര്‍ക്കാരിനെതിരെ വലിയൊരു ആയുധമാക്കി ഉപയോഗിക്കാമായിരുന്നിട്ടും ബിഷപ്പിനെ തൊട്ടുകളിക്കാന്‍ പ്രതിപക്ഷത്തിനു പേടി; ഫ്രാങ്കോ മുളയ്ക്കനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കാന്‍ പോലും ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും ചങ്കൂറ്റമില്ല; അന്വേഷണം സര്‍ക്കാരാണ് നടത്തുന്നത് അതിനാല്‍ മറ്റൊന്നും പറയാനില്ലെന്ന് രമേശ് ചെന്നിത്തല; കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തുമോ എന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും പ്രതിപക്ഷ നേതാവിന് മിണ്ടാട്ടമില്ല.


🅾 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ വിളിച്ചു വരുത്താന്‍ തീരുമാനം; മറ്റന്നാള്‍ നോട്ടീസ് അയയ്ക്കും; അന്വേഷണ സംഘത്തിന്റെ യോഗം നാളെ കൊച്ചിയില്‍ വച്ച്‌; ചോദ്യം ചെയ്യല്‍ ഏറ്റുമാനൂരില്‍ വച്ച്‌ നടത്തുമെന്നും സൂചന


ദേശീയ വാർത്തകൾ 

🅾 ഇന്ത്യയെക്കാള്‍ പതിന്മടങ്ങ്  സമ്പന്നമായ  അമേരിക്കയില്‍ ഇപ്പോള്‍ ലിറ്ററിന് വില 53.88 രൂപ മാത്രം; പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും പോലും പെട്രോള്‍ വില ഇന്ത്യയെക്കാള്‍ വളരെക്കുറവ്; ഇറാനോടും ചൈനയോടും പക തീര്‍ക്കാന്‍ ട്രംപ് ഇറങ്ങി പുറപ്പെട്ടപ്പോള്‍ കെണിയില്‍ വീണത് ദാസ്യപ്പണി ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ ഭരണകൂടം; ഇന്ത്യക്ക് വിനയാകുന്നത് അമേരിക്കയെ പേടിച്ച്‌ ഇറാനെ പിണക്കുന്നതും രൂപയുടെ വിലയിടിവും.


🅾 തെലങ്കാനയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് അപകടത്തില്‍പ്പെട്ട് 30 മരണം; അപകടത്തില്‍പ്പെട്ടത് ആജ്ഞനേയ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍; പരിക്കേറ്റവരെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് മാറ്റി; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച്‌ പൊലീസും ഫയര്‍ ഫോഴ്‌സും; അപകടത്തെ അപലപിച്ച്‌ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു.


 🅾 അസം പൗരത്വ രജിസ്‌ട്രേഷന്‍ പട്ടികയില്‍ ഇല്ലാത്തവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കണം; കുടിയേറ്റക്കാരെ കണ്ടെത്തി രാജ്യത്തെ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കും; പൗരത്വ രജിസ്‌ട്രേഷന്‍ വിഷയത്തില്‍ കടുത്ത നിലപാടുമായി ബിജെപി ജനറൽ സെക്രട്ടറി രാംമാധവ്‌


🅾 എച്ച്‌ഡിഎഫ്‌സി വൈസ് പ്രസിഡന്റിന്റെ കൊലപാതകത്തിന്റെ ചരുളഴിയുന്നില്ല; കൊന്നത് 35000 രൂപയുടെ ലോണിന്റെ പേരിലെന്ന് പ്രതി; വിശദമായ ചോദ്യം ചെയ്യലിനൊരുങ്ങി മുംബൈ പൊലീസ്; കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ ജെലസി എന്ന സംശയവും ബലപ്പെടുന്നു; പ്രതി പിടിയിലായിട്ടും സിദ്ധാര്‍ഥിന്റെ കൊലപാതകത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല.


🅾 തനിക്കെതിരായ തട്ടിപ്പുകേസുകള്‍ ആരോപണങ്ങള്‍ മാത്രം; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് നിയമവിരുദ്ധമായി; പി.എന്‍.ബി തട്ടിപ്പ് കേസില്‍ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി മെഹുല്‍ ചോസ്‌കി. തട്ടിപ്പ്‌ പുറത്ത്‌ വരുന്നതിന്‌ മുന്നേ ആന്റിഗ്വ പൗരത്വം നേടി ചോക്സി.


🅾 ഗാസിയാബാദിൽ ഗര്‍ഭിണിയായ മാല എന്ന യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ച സംഭവം; അയല്‍ക്കാരായ റിതു, സൗരഭ്‌ എന്നീ ദമ്പതികൾ  പൊലീസ് പിടിയില്‍; കൊലപാതകം യുവതിയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട്; നാടുവിട്ട  ദമ്പതികളെ പൊലീസ് കണ്ടെത്തിയത് വിദഗ്ധ ഓപ്പറേഷനിലൂടെ


🅾 ചരിത്രകാല ഇടിവില്‍ രൂപയുടെ മൂല്യം! രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.


🅾 കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി എസ്‌ക്രോസിന്റെ വില മാരുതി കൂട്ടി ; 8.85 ലക്ഷം രൂപ മുതല്‍.ആൽഫ വകഭേദത്തിന്‌ 11.45 ലക്ഷം ആണ്‌ വില


 🅾 ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ പുരോഗതി. ഇന്ന് 11 പൈസ ഉയർന്ന് 72.34 എന്ന നിലയിൽ എത്തി.


🅾 വാട്‌സ്‌ആപ്പ് മെസഞ്ചര്‍ ഇനി ജിയോഫോണിലും ജിയോഫോണ്‍ 2ലും ലഭ്യം .സെപ്റ്റംബർ 10 മുതലാണ്‌ 2999 രൂപയുടെ പുതിയ ജിയോ ഫോണൊലിൽ വാട്ട്‌സാപ്പ്‌ ലഭ്യമായി തുടങ്ങിയത്‌. 2.4 ഇഞ്ച്‌  ആണ്‌ ഡിസ്‌പ്ലേ. 512 എം പി റാം, 4 ജി ബി ഇന്റേണൽ സ്റ്റോറേജ്‌ എന്നിവയുണ്ട്‌


🅾 ലാലുപ്രസാദ് യാദവ് വിഷാദരോഗത്തിന് അടിമയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ലാലുവിന്റെ ആരോഗ്യത്തിനായി വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന; ലാലു മനോരോഗ ചികിത്സകന്റെ പൂര്‍ണ നിരീക്ഷണത്തില്‍.


🅾 പ്രായം പരിഗണിച്ച്‌ ജീവപര്യന്തം തടവുശിക്ഷയില്‍ ഇളവ് നല്‍കണം; ബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഗവര്‍ണര്‍ക്ക ഹര്‍ജി നല്‍കി.


🅾 ആധാര്‍ സോഫ്റ്റ്‌വെയറില്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്താമെന്ന് വിദേശ മാധ്യമം; ഡാറ്റാ ബേസില്‍ നുഴഞ്ഞ് കയറുന്നത് സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന 'പാച്ചുകള്‍' വച്ച്‌; സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ  കമ്പ്യൂട്ടറുകളിൽ  നിന്നും സോഫ്‌സറ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവാണ് സുരക്ഷാ വീഴ്‌ച്ചയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ട്.,അന്താരാഷ്ട്ര വാർത്തകൾ  

🅾 പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സില്‍ തുടരവേ; അനുശോചനം അര്‍പ്പിച്ച്‌ പ്രമുഖര്‍. നവാസ്‌ ഷരീഫും മകൾ മറിയവും റാവൽപിണ്ടിയിൽ ജയിലിൽ ആണ്‌


🅾 പാക്കിസ്ഥാനുമായുള്ള ബന്ധം ഉറപ്പിക്കാന്‍ പ്രത്യേക പദ്ധതികളുമായി ചൈനീസ് വിദേശ കാര്യമന്ത്രി ഇസ്ലാമാബാദില്‍; ചൈനയുമായി ചേര്‍ന്ന് സൈനിക പരിശീലനം പ്രഖ്യാപിച്ച്‌ നേപ്പാളും'; മാലിദ്വീപിന് പിന്നാലെ രണ്ട് അയല്‍ക്കാര്‍കൂടി ചൈനയെ രക്ഷകരായി കരുതാന്‍ തുടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടി; മോദിയുടെ വിദേശ നയം പൊട്ടിപ്പൊളിഞ്ഞ് പാളീസായെന്ന വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷം.


 🅾 ചൈന വീണ്ടും ഇരുമ്പ്‌ മറക്കുള്ളിൽ; കടുത്ത നിയന്ത്രണങ്ങള്‍ കാരണം ഗൂഗിള്‍ സേവനം അവസാനിപ്പിച്ചു; ഓരോ വര്‍ഷവും വധശിക്ഷക്ക് വിധേയമാക്കുന്നത് ആയിരത്തോളം പേരെ; ഭരണകൂടത്തിന്റെ മാര്‍ക്ക് കുറഞ്ഞാല്‍ നിങ്ങള്‍ക്ക് ബാങ്ക് വായ്‌പ്പ പോലും കിട്ടില്ല; പൗരനെ നിരീക്ഷിക്കാന്‍ രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത് 18 കോടിയോളം ക്യാമറകള്‍; ചൈന ഇപ്പോള്‍ മധുര മനോഹരമല്ല.


🅾 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 17 വയസ്സ്; മരിച്ച 2753 പേരില്‍ ഇനിയും തിരിച്ചറിയാനുള്ളത് ആയിരത്തിലധികം പേരെ; നടങ്ങുന്ന ഓര്‍മ്മയില്‍ ഇന്നും ലോകം.


🅾 ഫ്രാന്‍സിന്റെ സൗന്ദര്യം കണ്ട് ചുറ്റിയടിക്കാന്‍ വന്ന സൗദി രാജകുമാരി പാരീസിലെ ഹോട്ടലില്‍ കൊള്ളയടിക്കപ്പെട്ടു; നഷ്ടമായത് ആറ് കോടിയിലേറെ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍: ആഭരണം കൈക്കലാക്കി കള്ളന്മാര്‍ പോയത് തെളിവുകള്‍ ഒന്നും ബാക്കി വയ്ക്കാതെ.


🅾 കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. കായിക വാർത്തകൾ 

🅾 ഇന്ത്യയുടെ ഇംഗ്ലണ്ട്‌ പരമ്പരക്ക്‌ ഇന്ന് വിരാമം. ജൂലൈ മൂന്നിന്‌ ആരംഭിച്ച പരമ്പരയിൽ ആദ്യ മൂന്ന് ട്വന്റി 20 മൽസര പരമ്പര ഇന്ത്യ 2-1 ന്‌ സ്വന്തമാക്കിയപ്പോൾ മൂന്ന് മൽസരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഇംഗ്ലണ്ട്‌ 2-1 ന്‌ സ്വന്തമാക്കി.  5 മൽസരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പര ആദ്യ നാല്‌ മൽസരങ്ങൾ പൂർത്തിയായപ്പോൾ ഇംഗ്ലണ്ട്‌ 3-1 ന്‌ സ്വന്തമാക്കി കഴിഞ്ഞു ഇന്നത്തെ മൽസര ഫലം എന്തായാലും പരമ്പര ഇംഗ്ലണ്ട്‌ നേടി.


🅾 ഓവൽ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് അവസാനം വിവരം കിട്ടുമ്പോൾ ഇന്ത്യ 270/5 എന്ന നിലയിൽ ലോകേഷ്‌  രാഹുൽ 108 റൺസുമായി ക്രീസിൽ ഉണ്ട്‌
ഇന്ത്യക്ക്‌ ഇനി 194 റൺസ്‌ കൂടി വേണം.


🅾 കരീബിയന്‍ മുടിയും തടിച്ച ചുണ്ടുമായി സെറീന വില്യംസ്; യു.എസ് ഓപ്പണില്‍ പരാജയപ്പെട്ട സെറീനയെ വംശീയമായി അധിക്ഷേപിച്ച്‌ കാര്‍ട്ടൂണ്‍; മർഡോക്കിന്റെ  ന്യൂസ് കോര്‍പ്പ് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ രാജ്യവ്യാപക പ്രതിഷേധം; 20-ാം നൂറ്റാണ്ടിലെ കറുത്തവര്‍ഗക്കാരെ പരിഹസിക്കുന്ന ചിത്രമെന്ന് വാഷിങ്ടണ്‍ പോസ്റ്റ്.പ്രതിഷേധവുമായി ജെ കെ റൗളിംഗ്‌, റേവ്‌ ജാക്സൺ തുടങ്ങിയവർ


🅾 'ലിംഗ വിവേചനമുണ്ടെന്ന് സെറീന പറയുന്നത് യാഥാര്‍ത്ഥ്യമാണ്, കോര്‍ട്ടില്‍ പെരുമാറ്റം മോശമായാല്‍ സ്ത്രീയ്ക്ക് ശിക്ഷയുറപ്പാണെങ്കിലും പുരുഷന്മാര്‍ക്ക് അത് ബാധകമല്ല'; 'അതിരുവിട്ട് പെരുമാറിയാല്‍ ആരായാലും ശിക്ഷിക്കപ്പെടണം'; ടെന്നീസ് താരം സെറീന വില്യംസ്  അമ്പയറോട്‌ മോശമായി പെരുമാറിയത് തെറ്റ് തന്നെയെന്ന് മുന്‍ താരം മാര്‍ട്ടിന നവരത്തിലോവ.സിനിമാ ഡയറി 

🅾 സച്ചിൻ ടെണ്ടുൽക്കർക്കെതിരെ ആരോപണവുമായി തെലുഗു നടി ശ്രീറെഡി. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്'; ക്രിക്കറ്റ് ദൈവം സച്ചിനെതിരെ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി; ഹൈദരാബാദിലെത്തുന്നത് സുന്ദരികളുമായി റൊമാന്‍സില്‍ ഏര്‍പ്പെടാന്‍; സച്ചിനേയും ചാര്‍മിയേയും ചേര്‍ത്തും ആരോപണം.


🅾 മോഹന്‍ലാല്‍ ചിത്രം ഡ്രാമ കേരളപ്പിറവി ദിനത്തില്‍ തിയേറ്ററുകളില്‍ ; പ്രളയദുരന്തത്തെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച രഞ്ജിത്ത് ചിത്രത്തിന്റെ പുതിയ റിലീസ് പങ്ക് വച്ച്‌ അണിയറപ്രവര്‍ത്തകര്‍


🅾 പ്രേക്ഷകരില്‍ ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന ട്രെയിലറുമായി ലില്ലിയെത്തി; തീവണ്ടിക്ക് ശേഷം സംയുക്താ മേനോന്‍ പ്രധാന റോളിലെത്തുന്ന  ചിത്രം.


🅾 'എനക്ക് തേവൈ മൂന്ന് തലൈ'; പ്രേക്ഷകരെ ആവേശത്തിന്റെ മൂര്‍ദ്ധന്യത്തിലെത്തിച്ച്‌ സാമി സ്‌ക്വയറിന്റെ പുത്തന്‍ ട്രെയിലര്‍; പൊലീസ് വേഷത്തില്‍ തകര്‍ത്താടുന്ന ചിയാന്‍ വിക്രമിനൊപ്പം നായികയായി കീര്‍ത്തി സുരേഷ്; കിടിലന്‍ ആക്ഷന്‍ രംഗങ്ങളോടു കൂടിയ ട്രെയിലര്‍ ഇതിനോടകം കണ്ടു കഴിഞ്ഞത് 13 ലക്ഷത്തിലധികം ആളുകള്‍.


🅾 1983 ലോകകപ്പ് തരംഗം വീണ്ടും; വെള്ളിത്തിരയില്‍ കപിലായി രണ്‍വീര്‍ സിംഗ്.


🅾 പൃഥ്വിരാജ് ചിത്രം രണത്തിലെ 'ഇനി രാവേ' ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.


🅾 അങ്കമാലി ഡയറീസ്‌ ഫെയിം അപ്പാനി രവിക്ക്‌ പെൺകുഞ്ഞ്‌ പിറന്നു. സന്തോഷം സോഷ്യൽ മീഡിയയിൽ പങ്ക്‌ വച്ച്‌ നടൻ. പ്രളയ കാലത്ത്‌ കുടുങ്ങി പോയ തന്റെ ഗർഭിണിയായ ഭാര്യയെ രക്ഷിക്കാൻ അഭ്യർത്ഥിച്ചുള്ള അപ്പാനിയുടെ ഫേസ്‌ബുക്‌ വീഡിയൊ വൈറൽ ആയിരുന്നു


🅾 ചരിത്ര സിനിമയായ ഉറുമിക്ക് ശേഷം ത്രില്ലറുമായി സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തിലേക്ക്; മഞ്ജുവാര്യരും കാളിദാസും സൗബിനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അടുത്തമാസം ഷൂട്ടിങ് തുടങ്ങും.

No comments:

Post a Comment

Post Bottom Ad

Nature