അഖിലേന്ത്യ തലത്തിൽ വിവിധ തൊഴിലാളി സംഘടനകൾ
പ്രഖ്യാപിച്ചിരിക്കുന്ന മോട്ടോർ വാഹന പണിമുടക്കിനെ തുടർന്ന് വിവിധ
സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ്,
കണ്ണൂർ, എംജി സർവകലാശാലകളാണ് ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ
മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാലകൾ
അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന ഹയർ സെക്കന്ററി ഒന്നാം വർഷ
ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളും പരീക്ഷ ബോർഡ്
മാറ്റി
വച്ചിട്ടുണ്ട്.
Tags:
KERALA