ഇന്ത്യയില്‍നിന്നു വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. നോര്‍ക്ക റൂട്ട്സ് ഒമാന്‍ എയറുമായി ചേര്‍ന്ന് നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെയും ഒമാന്‍ എയറിന്റെയും പ്രതിനിധികള്‍ ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി.പദ്ധതി പ്രകാരം നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളിക്കും ജീവിത പങ്കാളിക്കും 18 വയസ് തികയാത്ത കുട്ടികള്‍ക്കും, ഒമാന്‍ എയറില്‍ ഇന്ത്യയിലെവിടെനിന്നു വിദേശത്തേക്കും തിരിച്ചും ഈ നിരക്കില്‍ യാത്ര ചെയ്യാം. ഏതു ക്ലാസിലുള്ള ടിക്കറ്റുകള്‍ക്കും ഏതു സമയത്തും ഇളവ് ലഭിക്കും.
ഇന്ത്യയില്‍നിന്നു വിദേശ രാജ്യങ്ങളിലേക്ക് 161 സര്‍വീസുകളാണ് പ്രതിദിനം ഒമാന്‍ എയര്‍ നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തുനിന്ന് ഒന്നും കൊച്ചിയില്‍നിന്ന് രണ്ടും കോഴിക്കോട്നിന്ന് മൂന്നും പ്രതിദിന സര്‍വീസുകളാണുള്ളത്

Tags:
KERALA