Trending

പ്രളയത്തിന്‍ കണ്ണീരൊപ്പാന്‍ നഴ്സുമാരും:സൗജന്യസേവനവും

മഴക്കെടുതിയില്‍ വലയുകയാണ് കേരളത്തിലെ പല ഭാഗങ്ങളും. മഴവെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ, പേടിക്കേണ്ടത് പകര്‍ച്ച വ്യാധികളെയാണ്. ശുചിമുറിയും ശുദ്ധജലവും മിക്കയിടത്തും ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് ഏറ്റവും ആവശ്യം ചികില്‍സ സഹായമാണ്.

ഇതു തിരിച്ചറിഞ്ഞ യു.എന്‍.എ. ഭാരവാഹികള്‍ തൃശൂരില്‍ അടിയന്തര യോഗം വിളിച്ചു. പതിനൊന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ്യ നിധിയിലേക്ക് നല്‍കാന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു. ഇതിനു പുറമെ ദുരിത ബാധിത പ്രദേശങ്ങളില്‍ നഴ്സുമാരുടെ സൗജന്യ സേവനം ലഭ്യമാക്കും. പ്രത്യേകിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍. നിലമ്പൂര്‍ ഉള്‍വനത്തിലെ വറ്റിലകൊല്ലി, വെണ്ണക്കോട്, പാലക്കയം ആദിവാസി മേഖലകളിലാണ് നഴ്സുമാരുടെ സേവനം ലഭ്യമാകുക. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നായി അന്‍പത് നഴ്സുമാര്‍ സേവനത്തിന് ഇറങ്ങും.

മിത്രജ്യോതി ട്രൈബല്‍ ഡവലപ്മെന്റ് ഫൗണ്ടേഷന്‍ ഒപ്പമുണ്ടാകും. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തകര്‍ കുട്ടനാട് മേഖലയിലെ പ്രളയബാധിത പ്രദേശങ്ങളിലാകും സേവനം നല്‍കുക. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തകര്‍ കുട്ടനാട് മേഖലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തും. തിരുവനന്തപുരത്തെ നഴ്സുമാര്‍ ഇതിനോടം 1150 കിലോ ദുരിതബാധിര്‍ക്ക് കൈമാറിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുഎന്‍എ യൂണിറ്റുകള്‍ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചു.

ഇതിനായി സമാഹരിച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷയും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അറിയിച്ചു.
Previous Post Next Post
3/TECH/col-right