Trending

ദുരിതാശ്വാസ നിധിയിലെക്ക് പണം സ്വരൂപിക്കാൻ:വെസ്‌റ്റേൺ ബസ്സും

എല്ലാം തകർന്ന് മാനം നോക്കി കരയുന്ന നമ്മുടെ കൂടപ്പിറപ്പുകളെ കണ്ടില്ലെന്ന് നടിക്കാനാവുമോ.ആഗസ്റ്റ് 14 ന് വെസ്‌റ്റേൺ ബസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് പണം സ്വരൂപിക്കുക എന്ന സദുദ്ദേശത്തിൽ നിരത്തിലറങ്ങുകയാണ്.
താമരശ്ശേരി - പൂനൂർ -നരിക്കുനി - കക്കോടി - കോഴിക്കോട്.

 ഈ മഹാദുരന്തത്തെ ഏതെക്കെ വിധത്തിൽ നമുക്ക് ഒത്തൊരുമിച്ച് പ്രതിരോധിക്കാനാവുമോ ആ വഴിയൊക്കെ നമുക്ക് ആശ്രയിക്കാം. യാത്ര ആവശ്യമില്ലാത്തവർ കഴിയുന്ന തുക ഏൽപിക്കുക.ബസ് സ്റ്റോപ്പുകളിലും ബസ്സ്റ്റാൻഡുകളിലും വെച്ച് ബസ്തൊഴിലാളികൾ നിങ്ങളുടെ മുന്നിൽ കൈ നീട്ടിയേക്കും. മാറി നിൽക്കരുത്.മടിച്ചു നിൽക്കരുത്.

ഒരു പക്ഷെ ദുരിതാശ്വാസ നിധിയിലെക്ക് സഹായം നൽകാൻ കേരള ജനത ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷെ 100, 200 അങ്ങനെയുള്ള തുക നൽകാൻ കഴിവുള്ളവർ അതിനു വേണ്ടി ബാങ്കിൽ ക്യൂ നിന്ന് ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനുള്ള ബുദ്ധിമുട്ട് ഓർത്ത് മാറി നിൽക്കുന്നവരുമുണ്ടാവാം.
അങ്ങനെയുള്ളവർക്കും ഇത്തരം സംവിധാനങ്ങളെ വിശ്വസനീയമായി തുക ഏൽപ്പിക്കാം.
Previous Post Next Post
3/TECH/col-right