മഴ ദുരിതമായി പെയ്തിറങ്ങിയ വയനാട്ടിലെ സഹോദരങ്ങൾക്ക് ആവശ്യമായ വിഭവങ്ങളുമായി കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ പ്രവർത്തകർ മാതൃകയായി.
വയനാട് പൊഴുതന, വെണ്ണിയോട് എന്നീ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ പുതു വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ വസ്തുക്കൾ അടങ്ങിയ കിറ്റുകളുമായായാണ് പ്രവർത്തകർ ചുരം കയറിയത്. ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന ഒരു പ്രദേശം കൂടിയാണ് വായനാട് പൊഴുതന,വെണ്ണിയോട് തുടങ്ങിയ സ്ഥലങ്ങൾ എന്ന് അവർ അനുഭവ സാക്ഷ്യപ്പെടുത്തുന്നു.
ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള വിഭവങ്ങളുമായി പോകുന്ന കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘത്തെ പി.ഡി നാസർ മാസ്റ്റർ യാത്രയയക്കുന്നു.
Tags:
ELETTIL NEWS