തിരുവനന്തപുരം : കേരളത്തിലെ പ്രളയക്കെടുതി മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട സംരക്ഷണത്തനുള്ള ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭത്തിന്റെ പ്രത്യാഖാതങ്ങള്‍ കുറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ ദുരന്തം വിളിച്ചു വരുത്തിയതാണ്. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണം. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപ്പായില്ല. റിപ്പോര്‍ട്ട് നടപ്പാക്കിയെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയുമായിരുന്നു. ഈ കാലത്തിനുള്ളില്‍ വലിയ തോതിലാണ് കയ്യേറ്റങ്ങള്‍ നടന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:
KERALA