Trending

പ്രളയക്കെടുതി:ഫോട്ടോകളും വീഡിയോകളും അയക്കാം

കണ്ണൂര്‍: കേരളം കണ്ടതില്‍വച്ച് ഏറ്റവും രൂക്ഷമായ മഴക്കെടുതിയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചുവയ്ക്കാന്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് മുന്‍കൈയെടുക്കുന്നു.ഭാവി തലമുറയ്ക്ക് ഉപകാരപ്പെടുന്നതിനും തുടര്‍ നടപടികള്‍ക്കുമായി കൃത്യമായ ആസൂത്രണത്തോടെ ഇവ സൂക്ഷിച്ചുവയ്ക്കാനാണ് പരിപാടി.


 അണക്കെട്ടുകള്‍ തുറക്കുന്നത്, കരകവിഞ്ഞൊഴുകുന്ന പുഴകള്‍, ഉരുള്‍പൊട്ടലുകള്‍, വെള്ളപ്പൊക്കം, തകര്‍ന്നതോ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതോ ആയ റോഡുകള്‍, പാലങ്ങള്‍, കേടുപറ്റിയതോ വെള്ളം കയറിയതോ ആയ പ്രധാന സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വീടുകള്‍, കുടുങ്ങിക്കിടക്കുന്ന ആളുകള്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാംപുകള്‍, ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മഴക്കെടുതിയുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളുമാണ് ശേഖരിക്കുന്നത്. 

ര്‍ക്കൈവ്—സിലേക്ക് ഇവ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്രൂപ്പുകള്‍, സ്വകാര്യ ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സപ്തംബര്‍ അഞ്ചിനകം ഇവ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ലഭ്യമാക്കണം. സിഡിയിലോ പെന്‍ഡ്രൈവിലോ മെയില വഴിയോ ഇവ നല്‍കാം.
ദൃശ്യങ്ങള്‍ അയക്കുന്നവര്‍ സംഭവ സ്ഥലം, പകര്‍ത്തിയ തിയ്യതി, സമയം, എടുത്ത ആളുടെ പേര്, സംഭവത്തെ കുറിച്ചുള്ള ചെറുവിവരണം എന്നിവകൂടി നല്‍കണം. വിശദവിവരങ്ങള്‍ക്ക് 04972 700231.
Previous Post Next Post
3/TECH/col-right