Trending

ഒമ്പതുവയസ്സുകാരനെ പുഴയിലെറിഞ്ഞ പിതൃസഹോദരന്‍ അറസ്റ്റില്‍

മലപ്പുറം: മേലാറ്റൂര്‍ എടയാറ്റൂരില്‍ ഒമ്പതുവയസ്സുകാരനെ പ്രളയസമയത്ത് പുഴയിലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍. കുട്ടിയുടെ പിതൃസഹോദരന്‍ മുഹമ്മദാണ് അറസ്റ്റിലായത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.ഇയാളെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.



നാലാംക്ലാസ് വിദ്യാര്‍ഥിയും മംഗലത്തൊടി അബ്ദുള്‍ സലീം-ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് മുഹമ്മദ് പുഴയിലെറിഞ്ഞത്. ആനക്കയം പാലത്തിനു മുകളില്‍നിന്ന് കടലുണ്ടി പുഴയിലേക്കാണ് ഇയാള്‍ കുട്ടിയെ പ്രളയസമയത്ത് വലിച്ചെറിഞ്ഞത്.


കുട്ടിയെപുഴയിലിട്ടു എന്ന് ഇയാള്‍ പറഞ്ഞതനുസരിച്ച് ആനക്കയം പുഴയില്‍ പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഈമാസം 13നാണ് മുഹമ്മദ് ഷഹീന്‍ എന്ന ഒന്‍പതുവയസുകാരനെ കാണാതായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിലപേശലിന് വേണ്ടി കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍.ശക്തമായ മഴയെതുടര്‍ന്ന് കരകവിഞ്ഞൊഴുകിയ കടലുണ്ടിപ്പുഴയുടെ തീരത്ത് നിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തുകയായിരുന്നു.
Previous Post Next Post
3/TECH/col-right