Trending

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ,പുതുക്കാൻ സാധിക്കുന്ന സ്കോളർഷിപ്പുകൾ

പ്ലസ് വൺ/പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ/പുതുക്കാൻ സാധിക്കുന്ന സ്കോളർഷിപ്പുകൾ


01 ഇ-ഗ്രാന്റ്സ്

അപേക്ഷിക്കാനുള്ള അർഹത: OBC,SC,ST,OEC,GENERAL വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രം.
രക്ഷിതാക്കളുടെ വരുമാന പരിധി : 1 ലക്ഷം രൂപയിൽ താഴെ ( OBC,GENERAL വിഭാഗക്കാർക്ക്), മറ്റ് വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ല. സ്‌കൂളിൽ സമർപ്പിക്കേണ്ട രേഖകൾ: 1)ഓൺലൈൻ അപേക്ഷയുടെ ഫോട്ടോ പതിച്ച പ്രിന്റൗട്ട് 2)വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് (ഒറിജിനൽ) 3)വില്ലേജ് ഓഫീസർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്(ഒറിജിനൽ) 4)ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് 5)SSLC ബുക്കിന്റെ പകർപ്പ് 6)ആധാർ പകർപ്പ് 7)സ്‌കൂളിൽ നിന്നും ലഭിക്കുന്ന കോഴ്സ് സർട്ടിഫിക്കറ്റ് Read more: https://www.elettilonline.com/2018/08/blog-post_79.html


02 പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

അപേക്ഷിക്കാനുള്ള അർഹത: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന,സിഖ്, പാഴ്സി വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രം.

രക്ഷിതാക്കളുടെ വരുമാന പരിധി : 2 ലക്ഷം രൂപയിൽ താഴെ.
സ്‌കൂളിൽ സമർപ്പിക്കേണ്ട രേഖകൾ: 1) ഓൺലൈൻ അപേക്ഷയുടെ ഫോട്ടോ പതിച്ച പ്രിന്റൗട്ട് 2) SSLC ബുക്കിന്റെ പകർപ്പ് 3) ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് 4) ആധാർ പകർപ്പ് 5) ഒന്നാം വർഷം ഫീസ് അടച്ചതിന്റെ റെസിപ്റ് 6) വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് (ഒറിജിനൽ) 7) സ്വയം സാക്ഷ്യപ്പെടുത്തിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്(മാതൃക ലിങ്കിൽ ലഭ്യമാണ്) 8) സ്വയം സാക്ഷ്യപ്പെടുത്തിയ Residence Certificate((മാതൃക ലിങ്കിൽ ലഭ്യമാണ്) 9) Institution Verification Form (മാതൃക ലിങ്കിൽ ലഭ്യമാണ്) അവസാന തീയതി: 2018 സെപ്റ്റംബർ 30 Read more - https://www.elettilonline.com/2018/08/post-metric-scholarship.html


03 ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ്
( മൗലാനാ ആസാദ് സ്കോളര്‍ഷിപ്പ്)








അപേക്ഷിക്കാനുള്ള അർഹത: മുസ്ലിം, ക്രിസ്ത്യൻ, മറ്റു ന്യൂന പക്ഷ വിഭാഗങ്ങളിൽ പെടുന്ന പെൺകുട്ടികൾക്ക് മാത്രം.
രക്ഷിതാക്കളുടെ വരുമാന പരിധി : 2 ലക്ഷം രൂപയിൽ താഴെ
ആവശ്യമായ രേഖകൾ:
1)ഫോട്ടോ പതിച്ച ഓൺലൈൻ അപേക്ഷയുടെപ്രിന്റൗട്ട് 2)SSLC ബുക്കിന്റെ പകർപ്പ് 3)ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് 4)വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി വിദ്യാർത്ഥികൾ നേരിട്ട് അയക്കേണ്ടതാണ്. വിലാസം സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി: 2018 സെപ്റ്റംബർ 15
Read more - https://www.elettilonline.com/2018/08/hazrath-mahal-scholarship.html

04 ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്

അപേക്ഷിക്കാനുള്ള അർഹത: സംസ്ഥാന സിലബസ്സിൽ പഠിച്ച് ,SSLC ക്ക് എല്ലാ വിഷയങ്ങളിലും A+ നേടിയവർക്ക് മാത്രം വരുമാന പരിധി: ഇല്ല. സ്‌കൂളിൽ സമർപ്പിക്കേണ്ട രേഖകൾ: 1)ഫോട്ടോ പതിച്ച ഓൺലൈൻ അപേക്ഷയുടെപ്രിന്റൗട്ട് 2)SSLC ബുക്കിന്റെ പകർപ്പ് 3)വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 4)ആധാർ പകർപ്പ് 5)ബാങ്ക് പാസ് ബുക്ക് പകർപ്പ് അവസാന തീയതി: 2018 ആഗസ്റ്റ് 17. Read More : https://www.elettilonline.com/2018/08/District-Merit-Scholarship.html
Previous Post Next Post
3/TECH/col-right