Trending

ഇ -ഗ്രാന്റ്സ്കോളർഷിപിന് അപേക്ഷ ക്ഷണിച്ചു.

പട്ടിക ജാതി, പട്ടിക വർഗ, പിന്നോക്ക വികസനവകുപ്പികൾ നൽകി വരുന്ന സ്കോളര്ഷിപ്പുകളുടെ വിതരണത്തിനുള്ള ഓൺലൈൻ സംവിധാനമാണ് E -grants പോർട്ടൽ. സ്കോളർഷിപ്പിന്അപേക്ഷിക്കാനുള്ള അർഹത: OBC,SC,ST,OEC,GENERAL വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രം. രക്ഷിതാക്കളുടെ വരുമാന പരിധി :
1 ലക്ഷം രൂപയിൽ താഴെ ( OBC,GENERAL വിഭാഗക്കാർക്ക്), മറ്റ് വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ല.
ഓൺലൈൻ അപേക്ഷ നല്കേണ്ട വെബ് സൈറ്റ്: http://www.egrantz.kerala.gov.in അപേക്ഷ സമർപ്പിക്കേണ്ട വിധം:
ഇ-ഗ്രാന്റ്സ് പോർട്ടലിൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് 2 ഘട്ടങ്ങൾ ഉണ്ട്. 1. സ്ഥാപന അധികാരി നടത്തേണ്ട പ്രവർത്തനങ്ങൾ 2. വിദ്യാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷിക്കേണ്ട കാര്യങ്ങൾ a. സ്കൂളിൽ അധ്യാപകർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ താഴെ നൽകിയ ഹെല്പ് ഫൈലിൽ നിന്നും മനസ്സിലാക്കാം : Help File Prepared by Harikumar A, Alappuzha -Part 1 b. വിദ്യാർത്ഥികൾ ചെയ്യേണ്ടത് 1. പട്ടിക ജാതി / പട്ടിക വർഗ / പിന്നാക്ക വികസന വകുപ്പുകൾ നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനായി വിദ്യാർഥികൾ http://www.egrantz.kerala.gov.in എന്ന പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് . 2. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം യൂസേർനെയിം & പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.ഇതുവഴി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ "Profile" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നൽകേണ്ടതാണ് ,ഇവ 5 ഘട്ടങ്ങളായി സോഫ്റ്റ്‌വെയറിൽ നൽകണം. ഈ 5 ഘട്ടത്തിലുള്ള വിവരങ്ങൾ നൽകി "Submit" ചെയ്തതിനു ശേഷം വിദ്യാഭ്യാസ യോഗ്യതകൾ "Add Qualification" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് സമർപ്പിക്കാവുന്നതാണ്.ഇതോടു കൂടി ഒരു വിദ്യാർത്ഥിയെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കപ്പെടുന്നു. ഓരോ വിദ്യാർത്ഥിക്കും അപേക്ഷിക്കുവാൻ യോഗ്യതയുള്ള സ്കീമുകളുടെ ലിസ്റ്റ് "Apply For Scholorship-Post Matric" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകും . ഈ ലിസ്റ്റിൽ നിന്നും ഓരോ സ്കോളര്ഷിപ്പിനും പ്രിത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ് ഓരോ അപേക്ഷയും സമർപ്പിച്ചതിന് ശേഷം അവയുടെ പ്രിൻറ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി "Track Application" എന്ന ലിങ്കിൽ ക്ലിക് ചെയ്ത് വിദ്യാർത്ഥിയുടെ ആധാർ നമ്പറും ജനന തീയതിയും നൽകി അറിയാവുന്നതാണ്. വിദ്യാർത്ഥികൾ സ്‌കൂളിൽ സമർപ്പിക്കേണ്ട രേഖകൾ: 1)ഓൺലൈൻ അപേക്ഷയുടെ ഫോട്ടോ പതിച്ച പ്രിന്റൗട്ട് 2)വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് (ഒറിജിനൽ) 3)വില്ലേജ് ഓഫീസർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്(ഒറിജിനൽ) 4)ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് 5)SSLC ബുക്കിന്റെ പകർപ്പ് 6)ആധാർ പകർപ്പ് 7)സ്‌കൂളിൽ നിന്നും ലഭിക്കുന്ന കോഴ്സ് സർട്ടിഫിക്കറ്റ്
Previous Post Next Post
3/TECH/col-right