Trending

പോസ്റ്റ് മെട്രിക് സ്കോളർഷിപ് സ്കീം (പി.എം.എസ്) നു അപേക്ഷ ക്ഷണിച്ചു.



ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട  (മുസ്ലിം / ക്രിസ്ത്യൻ / ബുദ്ധ, സിഖ്, പാർസി) വിദ്യാർത്ഥികൾക്ക്  കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം  നൽകുന്ന പോസ്റ്റ് മെട്രിക്  സ്കോളർഷിപ്പ് (പി.എം.എസ്)നു അപേക്ഷ ക്ഷണിച്ചു.

യോഗ്യത:
ഹയർസെക്കൻഡറി മുതൽ പിഎച്ച്ഡി വരെയുള്ള ന്യൂനപക്ഷ മതവിഭാഗ വിദ്യാർ‌ഥികൾക്ക്ക ഴിഞ്ഞ പൊതു പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് നേടിയിരിക്കണം. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷത്തിൽ കവിയരുത്.ഏറ്റവും താഴ്ന്ന വരുമാനമുള്ള  കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും


അപേക്ഷ : 
ന്യൂനപക്ഷ കാര്യ മന്ത്രാലയ പോർട്ടലിൽ ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ രണ്ടു തരമുണ്ട് -  അപ്ലിക്കേഷൻ  / റിന്യൂവൽ: ഓൺലൈൻ പോർട്ടലിൽ ആദ്യമായി അപേക്ഷിക്കുന്നവർ Fresh Application നൽകുകയും, കഴിഞ്ഞ വര്ഷം അപേക്ഷിച്ച രണ്ടാം വർഷ വിദ്യാർത്ഥികൾ അപേക്ഷ പുതുക്കകയുമാണ് വേണ്ടത്. 

സ്കോളർഷിപ്: 
ഹയർസെക്കൻഡറി തലത്തിൽ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിവർഷം പരമാവധി 10,800 രൂപ വരെ. അല്ലാത്തവർക്ക് 9300 രൂപ വരെ. 

പത്താംക്ലാസിനു ശേഷം തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾക്കു ചേർന്നവരിൽ ഹോസ്റ്റലിൽ താമസിക്കുന്ന‌വർക്ക് പ്രതിവർഷം പരമാവധി 13,800 രൂപ വരെ. അല്ലാത്തവർക്ക് 12,300 രൂപ വരെ.

ഡിഗ്രി, പിജി തലത്തിൽ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് 8700 രൂപ വരെ. അല്ലാത്തവർക്ക് 6000 രൂപവരെ.

എംഫിൽ, പിഎച്ച്ഡി തലത്തിൽ 1200 രൂപ ഹോസ്റ്റൽ അലവൻസ്. അല്ലാത്തവർക്ക് 550 രൂപ.

അവസാന തീയതി:  സെപ്റ്റംബർ 30



അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

01
Student Photo(Mandatory)
02
03  
04
05
Self Attested Certificate of ‘Previous Academic Mark
sheet(Fresh Applicant),Self-Attested Certificate of Previous Year Mark sheet(Renewal)
06
Fee Receipt of current course year. (Mandatory).
07
Proof of Bank Account in the name of student. (Mandatory).
08
Aadhaar Card (optional).
09
Residential Certificate. (Mandatory).


Notification/Guideline  : Click here
Frequently Asked Questions : Click here


വെബ്സൈറ്റ്:https://scholarships.gov.in./



Previous Post Next Post
3/TECH/col-right