Trending

പരപ്പന്‍പൊയിലിൽ വെള്ളം ഉള്‍വലിഞ്ഞ കിണര്‍ വിദഗ്ദ സംഘം പരിശോധിച്ചു; ആശങ്ക മാറാതെ വീട്ടുകാർ



വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി വെള്ളം പൂര്‍ണമായും ഉള്‍വലിഞ്ഞ വീട്ടുമുറ്റത്തെ കിണര്‍ വിദഗ്ദ സംഘം പരിശോധിച്ചു. 
കുന്നംമഗലം സിഡബ്ല്യുആര്‍ഡിഎംലെ സയന്റിസ്റ്റുകളായ ഡോ. ഇ അബ്ദുല്‍ഹമീദ്, ഡോ. പി ആര്‍ അരുണ്‍ എന്നിവരാണ് പരിശോധന നടത്തിയത്.

പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ വീട്ടു കിണറിലെ വെള്ളമാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരു ഉറവ പോലും അവശേഷിക്കാതെ പൂര്‍ണമായും ഉള്‍ വലിഞ്ഞുപോയത്.
ഉപ്പുപാറയുള്ള കിണറിലെ വിള്ളല്‍ വലുതായതിനെ തുടര്‍ന്നോ നേരത്തെ ഉണ്ടായിരുന്ന വിള്ളിലിലുണ്ടായിരുന്ന തടസം മാറിയതിനെ തുടര്‍ന്നോ ഇത്തരത്തില്‍ വെള്ളം വലിഞ്ഞു പോകാറുണ്ടെന്ന് പരിശോധക സംഘത്തിലെ ഡോ. പി ആര്‍ അരുണ്‍ പറഞ്ഞു. മണ്ണിടിഞ്ഞ് വീണാണ് ഉറവ നിലച്ചത്. ഈ മണ്ണ് നീക്കിയാല്‍ ഉറവ വീണ്ടും വരാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് വെള്ളം അധികമാകുമ്പോള്‍ വെള്ളത്തിന്റെ അതിമര്‍ദ്ദം കാരണം ഇങ്ങനെ പലയിടങ്ങളിലും സംഭവിക്കാറുണ്ട്. സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
3/TECH/col-right