Trending

ഇന്ധനക്ഷാമത്തില്‍ വലഞ്ഞ് കോഴിക്കോട്; ജില്ലയിലെ മിക്ക പമ്പുകളിലും പെട്രോള്‍ തീര്‍ന്ന നിലയില്‍


കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലടക്കം മിക്ക പമ്പുകളിലും പെട്രോള്‍ തീര്‍ന്നു. പമ്പുകള്‍ അടച്ചെന്നും വരും ദിവസങ്ങളില്‍ ഇന്ധന വിതരണം പൂര്‍ണ്ണമായും നിലക്കുമെന്നുള്ള വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിലയാളുകള്‍ വാഹനത്തില്‍ കൂടാതെ കൂടുതല്‍ പെട്രോള്‍ വാങ്ങി സൂക്ഷിച്ചതാണ് ഇപ്പോയത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഇന്ധന ഡീലര്‍മാര്‍ പറയുന്നു.
മിക്ക പമ്പുകളിലും ഇന്നലെ ഉച്ചയോടെ പെട്രോള്‍ വിതരണം തടസ്സപ്പെട്ടു. മിക്ക പമ്പുകളിലും ഡീസല്‍ ലഭ്യമാണ്. ചില പമ്പുകളില്‍ ഇന്നലെ വൈകുന്നേരത്തോടെ മംഗലാപുരത്ത് ലോഡ് എത്തിച്ചുവെങ്കിലും ഇന്നലേയും കുറേ ആളുകള്‍ കൂടുതല്‍ പെട്രോള്‍ വാങ്ങി സൂക്ഷിച്ചതോടെ ഇവിടെങ്ങളിലെല്ലാം ഇന്ന് രാവിലെയോടെ പെട്രോള്‍ തീര്‍ന്നു.
 പെട്രോള്‍ ലഭ്യമായ പമ്പുകള്‍ക്ക് മുമ്പില്‍ കൂടുതല്‍ വാഹനങ്ങള്‍ തിരക്കേറിയ റോഡുകളിലേക്ക് നിര്‍ത്തിയതോടെ പല സ്ഥലത്തും ഗതാഗതകുരുക്കുകളുണ്ടാകുന്നുണ്ട്. പമ്പുകള്‍ അടച്ചെന്നും ഇന്ധനം കിട്ടാനില്ലെന്നുമുള്ള വാര്‍ത്ത പരന്നതോടെ പെട്രോള്‍ പമ്പുകളിലേക്ക് അനിയന്ത്രിതമായ രീതിയില്‍ ആളുകള്‍ ഒഴുകുകയാണ്. മഴ ശക്തി കുറഞ്ഞു തുടങ്ങിയതോടെ വലിയ വാഹനങ്ങള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചതിനാല്‍ ഇന്ധനക്ഷാമം അവസാനിക്കുമെന്നാണ് പ്രതീക്ഷ.
Previous Post Next Post
3/TECH/col-right