Trending

അത്താണിയോടൊപ്പം തെക്കൻ കേരളത്തിന് കൈത്താങ്ങാവാം - ഇന്നു (20 -08 -2018 ) തിങ്കൾ ഭക്ഷണ സാധനങ്ങൾ നരിക്കുനി അത്താണിയിൽ ഏല്പിക്കാം



ഇന്നും ഇന്നലേയും ആയി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ മറ്റെവിടെ നിന്നോ ഉള്ളതല്ല... നമ്മുടെയൊക്കെ തൊട്ടരികിൽ നിന്നുള്ളതാണ്... 

നമ്മുടെ കേരളത്തിന്റെ ദുഖത്തിൽ നമുക്കോരോരുത്തർക്കും വലിയ പങ്കു നിർവ്വഹിക്കാനുണ്ട്‌. അത്താണിയും കൂടുതൽ സജീവമായി രംഗത്തിറങ്ങുകയാണു. 

നമ്മുടെ പ്രവർത്തനങ്ങളോടു കൂടി ഇനി ഈ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കഴിയാത്ത ഒരാളും നമ്മുടെ ചുറ്റുപാടിൽ നിന്നും ഉണ്ടാവരുത്‌ എന്നാണു ഞങ്ങളുടെ ലക്ഷ്യം.

അത്താണിയെ അറിയുന്ന ഒരാളും, ഇപ്പോഴത്തെ സാഹചര്യത്തിൽ എങ്ങനെ സഹായിക്കണം എന്നറിയാത്തതു കൊണ്ട്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കഴിയാതെ പോവരുത്.... ഈ ദൗത്യത്തിൽ അത്താണിക്കൊപ്പം നിൽക്കുക.

അത്ത്യാവശ്യത്തിന് വേണ്ട ഭക്ഷണ സാധനങ്ങൾ മാത്രം ആണ് ആദ്യഘട്ടത്തിൽ നമ്മൾ എത്തിച്ചുകൊടുക്കുന്നത്... ബിസ്ക്കറ്റ്,റസ്ക്ക്, മിനറൽ വാട്ടർ (500 ml) തുടങ്ങിയ സാധനങ്ങളൊ അല്ലെങ്കിൽ ഒരു കുടുംബത്തിന്ന് അത്ത്യാവശ്യം വേണ്ട  350 രൂപ വില വരുന്ന ഒരു കുഞ്ഞു കിറ്റ്‌ എങ്കിലും സ്പോൺസർ ചെയ്യാൻ നമുക്ക് കഴിയാതെ പോവരുത്. കിറ്റിൽ അത്ത്യാവശ്യം വേണ്ട ഇനങ്ങൾ ഇവയാണ്...

അരി 5kg
ചെറുപയർ 500grm
പഞ്ചസാര 1kg
ചായപ്പൊടി 100grm
വെളിച്ചെണ്ണ 500ml

ഇന്നു മുകളിൽ പറഞ്ഞ ഭക്ഷണ സാധനങ്ങൾ അത്താണിയിലോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിലോ ഏല്പിക്കാം

നരിക്കുനി-മിൻഹാജ്-8111962390
നന്മണ്ട-നാസർ-9744303535
പുല്ലാളൂർ-മജീദ് മാസ്റ്റർ-9446649422
എളേറ്റിൽ-സാജിദ് മാസ്റ്റർ-9388420911
മടവൂർ-കുഞ്ഞുമൊയ്തീൻ മാസ്റ്റർ-9497831021

അതു കൊണ്ടു തന്നെ അത്താണിക്കൊപ്പം പ്രളയബാധിതർക്കൊരത്താണിയാവാൻ കൂടെ നിൽക്കുക. കൈതാങ്ങാവുക.....

-വെൽഫെയർ കമ്മറ്റി
അത്താണി നരിക്കുനി-



Previous Post Next Post
3/TECH/col-right