Trending

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്


സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്എസ്എല്‍സി/ പ്ലസ്ടു/ വിഎച്ച്എസ്ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് 2018-19 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ പ്ലസ്ടു/ വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് 10,000 രൂപയാണ് സ്‌കോളര്‍ഷിപ്.

ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ നോണ്‍ ക്രീമിലെയര്‍ വിഭാഗത്തെയും പരിഗണിക്കും. 80:20 (മുസ്‌ലിം: മറ്റു മതന്യൂനപക്ഷങ്ങള്‍) എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ് നല്‍കുന്നത്. വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.  അവസാന തിയ്യതി സപ്തംബര്‍ 10. 

ഫോണ്‍: 0471- 2302090, 2300524.

 വെബ്സൈറ്റ്: http://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php
Previous Post Next Post
3/TECH/col-right