Trending

പെരുമഴക്കാലത്ത് പരപ്പന്‍പൊയിലിൽ കിണർ വറ്റി വരണ്ടു. ആശങ്കയോടെ നാട്ടുകാർ



പെരുമഴയിൽ നാടെങ്ങും പുഴകളും തോടുകളും കിണറുകളും നിറഞ്ഞു കവിയുന്നതിനിടെ വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി വീട്ടുമുറ്റത്തെ കിണറിലെ വെള്ളം പൂര്‍ണമായി ഉള്‍വലിഞ്ഞു. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ വീട്ടു കിണറിലെ വെള്ളമാണ് പൂര്‍ണമായും ഉള്‍ വലിഞ്ഞുപോയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണറില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഒരു ഉറവ പോലും അവശേഷിക്കാതെ വെള്ളം ഉൾവലിയുകയായിരുന്നു.

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ എല്ലായിടങ്ങളിലുമുള്ള ജല സ്രോതസുകള്‍ നിറഞ്ഞു കവിയുന്നതിനിടയില്‍ കിണര്‍ വെള്ളം ഉള്‍വലിഞ്ഞതിന്റെ കാരണമറിയതെ ആശങ്കയിലാണ് വീട്ടുകാര്‍. വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകുമായിരുന്ന കിണറായിരുന്നു ഇതെന്ന് വീട്ടുകാര്‍ പറഞ്ഞു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് താമരശേരി തഹസില്‍ദാര്‍ പറഞ്ഞു.


Previous Post Next Post
3/TECH/col-right