Trending

കോഴിക്കോട് നഗരം സാധാരണ നിലയിലേക്ക് ; വ്യാപാരമേഖല വീണ്ടും സജീവം


കോഴിക്കോട് നഗരം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. മഴ കുറയുകയും മാനം തെളിഞ്ഞതോടെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി ആവശ്യമായ സാധനങ്ങൾ വാങ്ങാൻ നഗരത്തിലെത്തി തുടങ്ങിയിട്ടുണ്ട്. 

ഓണവും ബക്രീദും ഒരുമിച്ച് വന്നതോടെ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടെണ്ട കഴിഞ്ഞ അഞ്ചു ദിവസം കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വ്യാപാര മേഖല നിശ്ചലമായിരുന്നു. ഇന്നലെ ഉച്ചയോടെ വ്യാപാര മേഖല വീണ്ടും സജീവമായി.

വെള്ളപ്പൊക്ക ദുരിതം ഏറ്റുവാങ്ങേണ്ടി വന്ന ഗ്രാമ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളില്‍ ഇന്നലെ മുതല്‍ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇന്നും ഈ നില തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

നം തെളിഞ്ഞതോടെ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് വ്യാപാരികള്‍ തന്നെയാണ്. തിരുവോണം വരേയെങ്കിലും മഴ മാറി നിന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഷ്‌ടമായ കച്ചവടം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. എന്നാല്‍ കേരളം മുഴുവന്‍ കനത്ത വെള്ളപ്പൊക്കത്തില്‍ കഴിയുമ്പോള്‍ ഇത്തവണ കൂടുതല്‍ ആഘോഷമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. 
Previous Post Next Post
3/TECH/col-right