Trending

ദുരിദാശ്വാസം: തിരു-കൊച്ചി ഭാഗത്തേക്ക് കൂടുതൽ ശ്രദ്ധിക്കണം - കെപിഎ മജീദ്



മലബാര്‍ മേഖലയിലെ പ്രളയ ബാധിത പ്രദേശങ്ങളെക്കാള്‍ അവശ്യവസ്തു ദൗര്‍ലഭ്യമുള്ള തിരു-കൊച്ചി ഭാഗത്തേക്ക് അവ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള കെ.എം.സി.സി സമാഹരിച്ച വിഭവങ്ങള്‍ മലബാര്‍ മേഖലകളിലേക്കാള്‍ അവശ്യവസ്തു ദൗര്‍ലഭ്യമുള്ള മേഖലകളിലേക്ക് എത്തിക്കണം.

മലബാറിലെ ജില്ലകളില്‍ എല്ലാവര്‍ക്കും ഭക്ഷണവും വസത്രവും ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. കൂടുതല്‍ ഭീകര അവസ്ഥയുള്ള ചെങ്ങന്നൂര്‍, ആലപ്പുഴ, എറണാകുളം മേഖലകളിലുളളവര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കാന്‍ കൊച്ചി കളമശേരിയിലും തിരുവനന്തപുരം സി.എച്ച് ഫൗണ്ടേഷനിലും വിപുലമായ കൗണ്ടര്‍ തുറന്നിട്ടുണ്ട്. മുസ്്‌ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെയും വിഭവങ്ങള്‍ അങ്ങോട്ടെത്തിക്കണം.

അരി, പഞ്ചസാര, ചായപ്പൊടി, ബിസ്‌കറ്റ്, പയര്‍ വര്‍ഗങ്ങള്‍, പുതപ്പ്, ലുങ്കി, ടീ ഷര്‍ട്ട്, മാക്‌സി, ഷാള്‍, അടി വസ്്ത്രങ്ങള്‍, സോപ്പ്, പായ തുടങ്ങിയവയാണ് അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയ ബാധിതമായി ഒറ്റപ്പെട്ട ഇടങ്ങളിലും എത്തിക്കേണ്ടത്. പ്രളയം മൂലം ജോലിക്ക് പോകാതെ പട്ടിണിയിലാവാന്‍ സാധ്യതയുള്ള വീടുകളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right