സംസ്ഥാനത്താകെ ഒന്‍പതരലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലുണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ക്യാമ്ബുകളിലെത്തിയവര്‍ക്ക് മാത്രമല്ല, അര്‍ഹതയുള്ള എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം തൃശൂര്‍ എറണാകുളം മേഖലയിലും തീവണ്ടികള്‍ ഓടിത്തുടങ്ങി. അവശ്യസാധനങ്ങളുടെ വിലവര്‍ധന തടയാന്‍ സിവില്‍ സപ്ലൈസിന് നിര്‍ദേശം നല്‍കാന്‍ തൃശൂരില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനമെടുത്തു.
സംസ്ഥാനത്തെ 6000 ത്തോളം ക്യാമ്ബുകളിലായി 9,28,015 ആളുകള്‍ എത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇന്നു വൈകുന്നേരത്തോടെ ശേഷിക്കുന്ന ആളുകളെ കൂടി പൂര്‍ണമായും രക്ഷപെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ക്യാമ്ബുകളില്‍ എത്തിയവര്‍ക്ക് മാത്രമേ നഷ്ടപരിഹാരത്തുക ലഭ്യമാകൂ എന്ന പ്രചരണം തെറ്റാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരിത ബാധിതരായ ആളുകള്‍ക്കു മുഴുവന്‍ ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷം സര്‍ക്കാര്‍ സഹായം നല്‍കും.
Tags:
KERALA