Trending

ഓണം - ബക്രീദ് പഴം പച്ചക്കറി വിപണന ചന്ത എളേറ്റിൽ വട്ടോളിയിൽ


കിഴക്കോത്ത്കൃഷിഭവന്റെയും ആഴ്ചചന്തയുടെയും നേതൃത്വത്തിൽ 20.8.18 മുതൽ 24.8.18 വരെ  ഓണം -ബക്രീദ് പഴം പച്ചക്കറി വിപണന ചന്ത സംഘടിപ്പിക്കുന്നു. എളേറ്റില്‍ വട്ടോളി ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ക്യഷിഭവന്സമീപമായാണ് വിപണന മേള ഒരുക്കിയിട്ടുള്ളത്.   

പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വിശേഷ ദിവസങ്ങളിൽ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും,മാര്‍ക്കറ്റ് വില പിടിച്ചു നിര്‍ത്തുന്നതിനും പദ്ധതി ഉപകാരപ്പെടും. 
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ 10% കൂടുതൽ വില ലഭിക്കന്നതാണ്. മാർക്കറ്റ് വിലയേക്കാൾ 30% വരെ വില കുറവിൽ പച്ചക്കറി ഉൽപന്നങ്ങൾ ലഭ്യമാണ്. 

വിപണിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഉസ്സെയിൻ മാസ്റ്റർ  20.8.18 ന് രാവിലെ 10:30 മണിക്ക് നടന്നു. 
Previous Post Next Post
3/TECH/col-right