എളേറ്റിൽ: സമസ്ത സെന്റിനറിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ മാനേജ്മെന്റ് കോൺഫറൻസ് കട്ടിപ്പാറ കെ.കെ. ഉസ്താദ് നഗറിൽ എളേറ്റിൽ വട്ടോളി മെറുസില കൺവൻഷൻ സെന്ററിൽ സമാപിച്ചു. ഇന്ന് കാണുന്ന ഇസ്ലാമിക പുരോഗതി ഇന്ത്യ രാജിത്തും പ്രത്യേകിച്ചു നമ്മുടെ കേരളത്തിലും സമസ്തയുടെ ഉലമാക്കളാൽ സ്ഥാപിതമായ മദ്രസ സംവിധാനത്തിലൂടെയാണെന്നും വിദ്യാർത്ഥി ജീവിതത്തിൽ മദ്രസ്സ ചെലുത്തുന്ന സ്വാധീനം സ്വഭാവത്തിലും, പെരുമാറ്റത്തിലും, കുടുംബ ജീവിതത്തിലും സാമൂഹിക ഇടപെടലുകളിലുമായത് കൊണ്ട് മദ്രസ്സകൾ സാമൂഹിക മികവു കൂടെ കേന്ദ്രമാക്കി മാറ്റാൻ മാനേജ്മെന്റുകളോട് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.
കാലത്ത് ഒൻപത് മണിക്ക് രജിസ്ട്രേഷൻ തുടങ്ങിയതോടെ കോൺഫറൻസിന് തുടക്കം കുറിച്ചു സ്വാഗത സംഘം ചെയർമാൻ സി എം യൂസ്ഫ് ഹാജി പതാക ഉയർത്തി ജില്ലാ സെക്രട്ടറി കെ. എം.അബ്ദുൽ ഹമീദ് സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് ഡോ: സയ്യിദ് സ്വ ബൂർ തങ്ങൾ അവേലം ആമുഖപ്രഭാഷണം നടത്തി ശേഷം നടന്ന വിവിധ സെഷനുകളിൽ റഹ്മത്തുള്ള സഖാഫി എളമരം, അനസ് അമാനി പുഷ്പഗിരി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.
ഉച്ചക്ക് ശേഷം എസ്.എം. എ. ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സ്വലാഹുദ്ധീൻ മുസ്ലിയാർ കീനോട്ട് അവതരിപ്പിച്ചു. വഖഫ്, സൊസൈറ്റി സംബന്ധമായ ക്ലാസിന് മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ നേതൃത്വം നൽകി. സി. അബ്ദുറഹ്മാൻ മാസ്റ്റർ, അലി ഫൈസി കിഴക്കോത്ത്, ശംസുദ്ധീൻ സഅദി കൂരാച്ചുണ്ട്, സയ്യിദ് കെ.വി. തങ്ങൾ, ശുക്കൂർ സഖാഫി മുഹമ്മദലി സഖാഫി വള്ളിയാട്തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന പ്രാർത്ഥനക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ റേതൃത്വം നൽകി. സ്വാഗത സംഘം കൺവീനർ അബ്ദുസ്സലാം ബുസ്താനി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS