മടവൂർ: സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച മടവൂർ ലോക്കൽകുടുംബ സംഗമം പൈമ്പാലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അനുശ്രീ ഉദ്ഘാടനം ചെയ്തു.
പാർട്ടിയുടെ ആദ്യകാല പ്രവർത്തകരെ ആദരിക്കുകയും വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. എ.ബാലൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണൻ, ഏരിയ സെക്രട്ടറി
പി കെ ഇ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം കൺവീനർ എ.പി നസ്തർ സ്വാഗതവും, സുജിത്ത് വിസ്മയ നന്ദിയും പറഞ്ഞു. തുടർന്ന് കരോക്കേ ഗാനമേളയും അരങ്ങേറി.
Tags:
MADAVOOR