കൊടുവള്ളി: എന്റെ കച്ചേരിമുക്ക് ക്രിക്കറ്റ് കൂട്ടായ്മ മെട്രോ ഈസ്റ്റ് കിഴക്കോത്ത് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച ഓണം ക്രിക്കറ്റ് ടൂർണമെന്റ് അഡ്സമ് ക്രിക്കറ്റ് ക്ലബ് കൊടുവള്ളി ചാമ്പ്യന്മാരായി. ഫൈനലിൽ ഗ്രീൻ സ്റ്റാർ കൊടുവള്ളിയെ 16 റൺസിന് പരാജയപ്പെടുത്തി.
ടൂർണമെന്റ് ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുബൈർ നിർവഹിച്ചു. എന്റെ കച്ചേരിമുക്ക് ട്രഷറർ കെ കെ ശാഹുൽ അധ്യക്ഷത വഹിച്ചു. കലാ - കായിക സാമൂഹിക രംഗത്തെ നിറ സാന്നിധ്യം മുജീബ് മൂത്താട്ട് മുഖ്യാഥിതിയായി.
പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയ്യർപേയ്സൻ ഹൈറുനിസ അൻവർ, വാർഡ് മെമ്പർ ജസീറ, മെട്രോ ക്ലബ് ഈറ്റ് കിഴക്കോത്ത് സെക്രട്ടറി സാലി സി എം, അനുഗ്രഹ ക്ലബ് കച്ചേരിമുക്ക് സെക്രട്ടറി നിഷാദ് കെ, ഉദയ കാവിലുമാരം പ്രസിഡന്റ് സത്യൻ സി പി, എന്റെ കച്ചേരിമുക്ക് സെക്രട്ടറി ഷമീർ കെ, മുഹമ്മദ് അലി കെ കെ, അർസൽ പി വി, ബഷീർ വി കെ, അനീസ് കെ എന്നിവർ സംസാരിച്ചു.
എന്റെ കച്ചേരിമുക്ക് വൈസ് പ്രസിഡന്റ് കമറുൽ ഹക്കീം സ്വാഗതവും പ്രസിഡന്റ് ഫസൽ ഹെവൻലി നന്ദിയും പറഞ്ഞു. പരിപാടിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആളുകളെ ആദരിച്ചു. ടൂർണമെന്റ് വിജയികൾക്ക് കിഴക്കോത്ത് പഞ്ചായത്ത് മെമ്പർ പങ്കജാക്ഷൻ സമ്മാനങ്ങൾ വിതരണം ചെയ്തു.