Trending

സംസ്ഥാന അവാർഡ് ജേതാക്കളെ അനുമോദിച്ചു.

എളേറ്റിൽ: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ പൂനൂർ ഗവ: ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ പി.ടി. സിറാജുദ്ദീൻ, മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന അവാർഡ് നേടിയ ഉണ്ണികുളം കൃഷിഭവൻ ജീവനക്കാരി പി.എ. ഹസ്ന എന്നിവരെ എളേറ്റിൽ ജി എം യു പി സ്കൂൾ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. 

എളേറ്റില്‍ ജി എം യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പി.ടി. സ്വാബിർ അലിയുടെ രക്ഷിതാവാണ് പി.ടി സിറാജുദ്ദീൻ. നാലാം തരത്തിലെ ഹുജ്ജത്തിൻറെ രക്ഷിതാവാണ് പി.എ ഹസ്ന. 

പി.ടി.എ പ്രസിഡണ്ട് പി.സി. ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം .വി അനിൽകുമാർ, എൻ.കെ മനോജ്, സി.കെ. സാജിദത്ത്, സി.സുൽഫത്ത്, ടി.പി. സിജില,കെ.ഒ.സഫീന, സി.കെ.അബ്ദുൽ അമീർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right