കൊടുവളളി: സെപ്തംബർ മാസം കോഴിക്കോട് നടക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി നടന്ന കൊടുവള്ളി ലോക്കൽ കുടുംബ സംഗമം സംസ്ഥാന കമ്മിറ്റിയംഗം കെ റഫീക്ക് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഷറീന മജീദ് അധ്യക്ഷയായി.
ലോക്കൽ സെകട്ടറി കെ ഷറഫുദ്ദീൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ
ടി സി വാസു, കെ ജമീല, ടി മഹറൂഫ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ .എ ദിനേശ് കുമാർ, വി പ്രജീഷ് എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ പി സി വേലായുധൻ മാസ്റ്റർ, പി ചോയിക്കുട്ടി, ഒ പി ശ്രീധരൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരായ ഫോട്ടോ ജേർണലിസ്റ്റ് ബൈജു കൊടുവളളി, ലോക ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം ക്യാമ്പ് അംഗം വി. മിൻയാസ്, ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഇ ടി രഹ്നാസ്
എന്നിവരെ മൊമന്റോ നൽകി അനുമോദിച്ചു.
Tags:
KODUVALLY