നരിക്കുനി: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച നരിക്കുനി ലോക്കൽ കുടുംബസംഗമം നരിക്കുനിയിൽ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷം പരാജയപ്പെടുമ്പോൾ അവിടെ വർഗീയതയും ചൂഷണവും ഭരണകൂട വഞ്ചനയും ശക്തമാകുന്നു എന്നും ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ആദ്യകാല പ്രവർത്തകരെ ആദരിക്കുകയും വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. കെ പി മോഹനൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി പി കെ ഇ ചന്ദ്രൻ, മഹിളാ അസോസിയേഷൻ നേതാവ് അഡ്വ.കെ പി ചാന്ദ്നി, ഏരിയാ കമ്മറ്റി അംഗം വി സി ഷനോജ്, വി ബാബു എന്നിവർ സംസാരിച്ചു. നരിക്കുനി ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ് സ്വാഗതവും, കെ ഷൈജു നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Tags:
NARIKKUNI