മടവൂർ: അക്കാദമിക രംഗത്തും പാഠ്യ പഠ്യേതര രംഗത്തും നടത്തിയ മികവിന്റെ അടിസ്ഥാനത്തിൽ
സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ മികച്ച വിദ്യാലയത്തിനുള്ള ശ്രേഷ്‌ഠ വിദ്യാലയ പുരസ്കാരം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സമർപ്പിച്ചു.
മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ഒ.ക്കെ ഇസ്മയിൽ, പ്രിൻസിപ്പാൾ എം സിറാജുദ്ദീൻ, ഹെഡ്മാസ്റ്റർ സിജു തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ എംഎൽഎമാരായ അഡ്വ.ഫൈസൽ ബാബു,പി കെ ഫിറോസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION