Trending

പൂനൂർ ജി.എം.എൽ.പി സ്കൂളിൽ ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് തുടക്കം

പൂനൂർ: പൂനൂർ ജി.എം.എൽ.പി സ്കൂളിൽ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി YES & YESഎന്ന പേരിൽ ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് തുടക്കമായി. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുകയും ദൈനംദിന ജീവിതത്തിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനുള്ള കഴിവ് വളർത്തുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഹെഡ്മാസ്റ്റർ എൻ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് മുനീർ മോയത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. SSG അംഗം മുഹമ്മദ് ഷാഫി ആശംസകൾ നേർന്നു.

പരിപാടിയുടെ ഭാഗമായി ഫാത്തിമ ഫെമി ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് ലളിതവും ആകർഷകവുമായ രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിനും എഴുതുന്നതിനും ദൈനംദിന സാഹചര്യങ്ങളിൽ ഇംഗ്ലീഷ് സ്വാഭാവികമായി ഉപയോഗിക്കുന്നതിനും ആവശ്യമായ പരിശീലനവും നിർദേശങ്ങളും ക്ലാസിലൂടെ നൽകി.

വിദ്യാർത്ഥികളുടെ ഭാഷാ ശേഷിയും ആശയവിനിമയ കഴിവുകളും വികസിപ്പിക്കുന്നതിനും ഇംഗ്ലീഷ് ഉപയോഗിക്കുന്നതിലുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പരിപാടി ഏറെ സഹായകമായി. അതുല്യ പി.കെ. സ്വാഗതവും, ബിജില ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right