Trending

മടവൂർ വില്ലേജ് ഓഫീസർ ലീവിൽ; ദുരിതത്തിലായി വിദ്യാർത്ഥികളും,പൊതുജനങ്ങളും.

മടവൂർ: മടവൂർ വില്ലേജ് ഓഫീസറുടെ അഭാവം കാരണം വിവിധ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിച്ച വിദ്യാർത്ഥികളും പൊതുജനങ്ങളും വലയുന്നു. വില്ലേജ് ഓഫീസർ ഒന്നര മാസത്തോളമായി അവധിയിലായതിനെ തുടർന്ന് ഇപ്പോൾ കിലോമീറ്ററുകൾ അകലെയുള്ള ചാത്തമംഗലം വില്ലേജ് ഓഫീസർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

വരുമാന സർട്ടിഫിക്കറ്റ്, നോൺ-ക്രീമിലെയർ, നാറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറുകണക്കിന് അപേക്ഷകളാണ് ഓൺലൈൻ കേന്ദ്രങ്ങൾ വഴി സമർപ്പിക്കപ്പെടുന്നത്. 

എന്നാൽ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അനന്തമായ കാത്തിരിപ്പാണ് നടക്കുന്നത്. വില്ലേജ് ഓഫീസറെ നേരിൽ കണ്ട് കാര്യങ്ങൾ ശരിയാക്കേണ്ടവർ ദീർഘദൂരം യാത്ര ചെയ്ത് ചാത്തമംഗലത്ത് എത്തേണ്ട ദുരവസ്ഥയിലുമാണ്.

വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കേണ്ട സമയമായതിനാൽ വരുമാന-ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ വൈകുന്നത് തങ്ങളുടെ മക്കളുടെ സാമ്പത്തിക സഹായങ്ങൾ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് സ്ഥിരം സംവിധാനമൊരുക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യ ശക്തമായിട്ടുണ്ട്.
Previous Post Next Post
3/TECH/col-right