Trending

സുഹൃത് സംഗമം സംഘടിപ്പിച്ചു

എളേറ്റിൽ: എളേറ്റിൽ കാഞ്ഞിരമുക്ക് ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് ദശവാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി  ജനപ്രതിനിധികളെയും വിവിധ മഹല്ല് ഭാരവാഹികളെയും, രാഷ്ട്രീയ-സാമൂഹിക സംഘടന ഭാരവാഹികളെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് സുഹൃത് സംഗമം നടത്തി. 

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. സുബൈർ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. ദാറുൽ ഫുർഖാൻ പ്രസിഡണ്ട് ഹാഫിള് അബ്ദുസലാം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. 

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ അയ്യൂബ് പൂക്കോട്, കെ.കെ.ജബ്ബാർ മാസ്റ്റർ, യൂസഫ് ഹാജി പന്നൂർ, പാട്ടത്തിൽ അബൂബക്കർ ഹാജി, സമദ് ഹാജി, കെ. എം. ആഷിക് റഹ്മാൻ, പി.കെ. മുഹമ്മദ് മാസ്റ്റർ, അസീസ് സഖാഫി, ഹാഫിള് മുഹമ്മദ് ഹാരിസ്  തുടങ്ങിയവർ സംസാരിച്ചു. 

കോളേജ് സെക്രട്ടറി എൻ കെ സലിം മാസ്റ്റർ സ്വാഗതവും,അബ്ദുറസാക്ക്. പി. കെ. നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right