Trending

പാലോറ ഹയർസെക്കൻഡറിയിൽ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി.

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറിയിൽ പ്ലസ്‌വൺ വിദ്യാർത്ഥികളെ പ്ലസ്ടു വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

വിദ്യാർത്ഥികളെ കൂട്ടം ചേർന്ന് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അടിയേറ്റ് വീണ കുട്ടികളെ ചവിട്ടുന്നതും വെള്ളത്തിലേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ ഗ്രൗണ്ടിൽ സാങ്കൽപികമായി ബൈക്ക് ഓടിച്ചു കാണിക്കാൻ പ്ലസ്‌വൺ വിദ്യാർത്ഥികളെ നിർബന്ധിച്ചതായും അത് ചെയ്ത് കാണിക്കാത്തതിന്റെ പേരിൽ മർദ്ദിക്കുകയുമായിരുന്നുവെന്നാണ് വിവരം. 

നേരത്തെയും സമാനമായ രീതിയിൽ പ്ലസ്‌വൺ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കർശ്ശന നടപടി ഉണ്ടാവുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Previous Post Next Post
3/TECH/col-right