എളേറ്റിൽ : കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്റർ, പല്ലവി മ്യൂസിക് ബാൻഡ് എളേറ്റിൽ, അക്കാദമി പാടാം ഒരു പാട്ട് എന്നിവരുടെ നേതൃത്വത്തിൽ എളേറ്റിൽ സ്കോപ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി അക്കാദമി ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മാപ്പിള കലാകാരൻ ആദം നേടിയനാടിന്റെ പേരിലുള്ള പ്രഥമ അവാർഡ് കവിയും എഴുത്തുകാരനുമായ ഹസൻ നെടിയനാടിന് ഫൈസൽ എളേറ്റിൽ സമ്മാനിച്ചു.
ഭാരത് സേവക് സമാജ് ദേശീയ പുരസ്കാര ജേതാവ് പി പി മുഹമ്മദ് ഫൈസലിനെ റേഡിയോ ആർട്ടിസ്റ്റ് അബ്ദുല്ല കൊടോളി ആദരിച്ചു.
പല്ലവി മ്യൂസിക് ബാന്റ് എളേറ്റിൽ, അക്കാദമി പാടാം പാട്ട് ഗ്രൂപ്പ് ആദരവുകൾ ടീം അംഗങ്ങൾ നൽകി. ശേഷം ഗാന വിരുന്നും അരങ്ങേറി. ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ റഷീദ് അദ്യക്ഷനായിരുന്നു. ചാപ്റ്റർ സെക്രട്ടറി അബ്ദുറഹ്മാൻ കത്തറമ്മൽ സ്വാഗതം പറഞ്ഞു.
എൻ കെ അഹമ്മദ് മാസ്റ്റർ ഹസ്സൻ നെടിയനാടിനെയും കെ സി അബ്ദുൽ സലാം പി പി മുഹമ്മദ് ഫൈസലിനെയും പരിചയപ്പെടുത്തി. ബദറുദ്ധീൻ പാറന്നൂർ , മുഹമ്മദലി കട്ടിപ്പാറ ,യസീദ് മേപ്പള്ളി സംസാരിച്ചു. വിവിധ തുറകളിലുള്ള പൗരാവലി ചടങ്ങിനു മാറ്റ് കൂട്ടി.
Tags:
ELETTIL NEWS