എളേറ്റിൽ: കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഫുഡ്‌സോ നടുവട്ടവും ഫറോക്ക് റിക്രിയേഷൻ ക്ലബ്ബും സംയുക്ത ജേതാക്കളായി.
വനിതാ വിഭാഗത്തിൽ ഫാറൂഖ് കോളേജ് ചാമ്പ്യന്മാരായി. ചാലിയാർ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. പുരുഷന്മാരിൽ കോസ്മിക് വൈൽഡ് ഫറോക്കും വനിതകളിൽ എസ്. ഐ. എച്ച്. എസ്. എസ് ഉമ്മത്തൂരും മൂന്നാം സ്ഥാനം നേടി. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.
ജില്ലാ അസോസിയേഷൻ സെക്രട്ടറി പി. എം റിയാസ് അധ്യക്ഷത വഹിച്ചു. വി. കെ ഷിജു, ഒ. മുഹമ്മദ് ഇല്യാസ്, ടി. മിഥേഷ്, സി. സി മുഹമ്മദ് ഹംറാസ്, ശ്രീജേഷ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
Tags:
SPORTS