കൊടുവള്ളി: മാനിപുരം ഇരുമ്പോത്ത് കടവിൽ ഒഴുക്കിൽ പെട്ട് കരീറ്റിപ്പറമ്പിൽ മുഹമ്മദ് ഷഹിൻ (15) മരണപ്പെട്ട സംഭവം മാനിപുരം കരീറ്റി പറമ്പ് ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തി
മടവൂർ ചക്കാലക്കൽ ഹയർസെക്കന്റ
റി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി കൂടിയായഷഹീന്റെ ആകസ്മിക വിയോഗം സഹപാഠികൾക്കും
അധ്യാപകർക്കും നൊമ്പരമായി.
കരീറ്റി പറമ്പ്സുനനുൽ ഹുദ ഹയർ സെക്കണ്ടറി മദസ പ്ലസ് വൺ വിദ്യാർത്ഥിയും, ലെറ്റ്സ് സ്‌മൈൽ യുണിറ്റ് ജനറൽ സെക്രട്ടറിയുമാ യിരുന്നു ഷഹീൻ. പഠനത്തിലും കലാ രംഗത്തും ഏറെ കഴിവുള്ള കുട്ടിയായിരുന്നു
കഴിഞ്ഞ വർഷം ഇതേ സമയത്തു ഇതേ സ്ഥലത്തു വെച്ചു മറ്റൊരു കുട്ടിയും ഒഴുക്കിൽ പെട്ട് മരിച്ചിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മെഡിക്കൽ കോളേജ് സഹായി വാദി സലാമിൽ പ്രഥമ നിസ്കാരം നടന്നു. മുഹമ്മദ് ഷഹീൻ പഠിച്ച ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു ദർശനത്തിന് വെച്ചു.സഹപാഠികളും അധ്യാപകരും സ്കൂൾ ഭാരവാഹികളും അടങ്ങുന്ന വൻ ജനാവലി അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.തങ്ങളുടെ സഹപാഠിയുടെ ചേതനയറ്റ ശരീരം കണ്ടു കളിക്കൂട്ടുകാർ വിതുമ്പി.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് ഷഹീൻ പഠിക്കുന്ന മടവൂർ ചക്കാല ക്കൽ ഹയർ സെക്കന്ററി സ്കൂളിൽ പൊതു ദർശനത്തിന് വെച്ചത്. സഹപാഠികളായ വിദ്യാർത്ഥികളും അധ്യാപകരും വിങ്ങിപ്പൊട്ടിയപ്പോൾ കണ്ട് നിന്നവരുടെ കണ്ണുകളും നിറഞ്ഞു.
ശേഷം സ്കൂളിൽ നടന്ന മയ്യിത്ത് നിസ്
കാരാനന്തരം വിദ്യാർത്ഥിയുടെ വീട്
സ്തിഥി ചെയ്യുന്ന കരീറ്റിപ്പറമ്പിലേക്ക്
കൊണ്ടുപോയി.അവിടെ പൊതു ദർശനത്തിന് വെച്ച ശേഷം
കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദിൽ
നടന്ന മയ്യിത്ത് നിസ്കാരാനന്തരം മറവ് ചെയ്തു.
കരീറ്റിപ്പറമ്പ് മഹല്ല് ജുമാമസ്ജിദിൽ മയ്യത്ത് നിസ്കാരത്തിന് സയ്യിദ് പൂക്കോയ തങ്ങൾ ആക്കോട് നേതൃത്വം നൽകി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സി.കെ.എം ശാഫി സഖാഫി, കെ.പി. മുഹമ്മദ് അനസ്, കമ്മിറ്റി അംഗം യുസുഫ് അലി സഖാഫി മുത്തേടം, കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് ഷാദിൽ നൂറാനി,മഹല്ല് ഖത്തീബ് ഹാഫിള് സുഫിയാൻ സഖാഫി,സൈതലവി മദനി,അഡ്വ:പിടിഎ റഹീം,ഒപിഐ കോയ സിപിഐഎം ലോക്കൽ സെക്രട്ടറി കെശറഫുദ്ധീൻ,
കളത്തിങ്ങൽ ജമീല തുടങ്ങിയവർ വീട്ടിലും മയ്യിത്ത് സംസ്കരണ ചടങ്കിലും പങ്കെടുത്തു.
ഓട്ടോ ഡ്രൈവറായകെ പി ഹംസയാണ് പിതാവ്. മാതാവ്:സുഹറ
സഹോദരങ്ങൾ :മുഹമ്മദ് ഷമീം,ഷംന,ഷഹാന. മയ്യിത്ത് നിസ്കാരത്തിലും, മയ്യിത്ത് പരിപാലന ചടങ്ങുകളിലും വൻ ജനാവലിയുടെ സാന്നിധ്യം പ്രകടമായി.
Tags:
KODUVALLY
