Trending

ജില്ലാ സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ അസോസിയേഷൻ പ്രസിഡന്റ്‌ സുബൈർ കൊളക്കാടൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ അംഗം അയ്യൂബ് പൂക്കോട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്  ഇ. കെ സാബിറ, ഏഷ്യൻ ഫൂട്ട് വോളി അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഏ കെ. മുഹമ്മദ്‌ അഷ്‌റഫ്‌, ഇക്ബാൽ കത്തറമ്മൽ, പി. എം റിയാസ്, പി. ടി അബ്ദുൽ അസീസ്, വി. കെ ഷിജു, ടി. മിഥേഷ്, സി. സി മുഹമ്മദ്‌  ഹംറാസ് എന്നിവർ ആശംസകൾ നേർന്നു. 

ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് സ്വാഗതവും, എം. പി മുഹമ്മദ്‌ ഇസ്ഹാഖ് നന്ദിയും പറഞ്ഞു. 

Previous Post Next Post
3/TECH/col-right