Trending

ഓണച്ചേരൽ സംഘടിപ്പിച്ചു

കാക്കൂർ: കൂട്ടമ്പൂർ ദേശീയ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണച്ചേരൽ സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടിയിൽ വായനശാല പ്രസിഡണ്ട് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വായനശാല മുൻ സിക്രട്ടറിയും, മുൻ പ്രധാനാധ്യാപകനുമായ സി  മാധവൻ മാസ്റ്റർ ഓണ സന്ദേശം കൈമാറി.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.കെ.രാജേന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സമ്മാനാർഹയായ ആവണി എം.ബി. ക്ക് സമ്മാനം നൽകി.

ലൈബ്രറി കൗൺസിൽ അംഗമായ അശോകൻ പാറക്കണ്ടി, കെ.കെ. ലോഹിതാക്ഷൻ, കെ.പി രാജൻ വനിതാവേദി പ്രസിഡണ്ട് ലൈല ടീച്ചർ, യുവത പ്രസിഡണ്ട് വിനയ ദാസ് കുട്ടമ്പൂർ, ബാലവേദി വൈസ് പ്രസിഡണ്ട് ഹാദിയ എന്നിവർ  ആശംസകൾ നേർന്നു.

ലേഖ ടീച്ചർ, ഹഖ് മാസ്റ്റർ, ദേവ തീർത്ഥ, തേജാലക്ഷ്മി മനോജ് എന്നിവർ നേതൃത്വം നൽകി. വായനശാല സിക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വാഗതവും, ജോ: സിക്രട്ടറി എം.മനോജ് കുമാർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right