കൊടുവള്ളി: 2023 ഡിസംബർ 15 ന് നിർമ്മാണ പ്രവർത്തി തുടങ്ങി 33 മാസമായിട്ടും നിർമ്മാണ പ്രവർത്തി പൂർത്തിയാവാതെ സ്തംഭനത്തിലായ പടനിലം പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തി ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ആരാമ്പ്രത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
പരിസ്തിഥി പ്രവർത്തകൻ വി. മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. പുതിയോട്ടിൽ ആബിദ് ആരാമ്പ്രം മുഖ്യപ്രഭാഷണം നടത്തി. പാലം നിർമ്മാണം ഉടൻ പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്ത് നിലവിലെ പാലത്തിൽ പതിവായ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ സത്വര നടപടി സ്വീകരിക്കണമെന്ന്
കൂട്ടായ്മ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് കൊടുവള്ളി, കുന്ദമംഗലം എം.എൽ.എ. മാരെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു. തുടർ നടപടികൾക്കായി പത്തംഗ സബ്കമ്മിറ്റിക്ക് രൂപം നൽകി.
മുഹമ്മദ് പുളക്കാടി, പുറ്റാൾ മുഹമ്മദ്, പി. ഹനിഫ, കെ അബു, ഇബ്രാഹിം. എൻ, ഖാദർ ആരാമ്പ്രം, വാഴയിൽ ലത്വീഫ്, ഇപി റസാഖ്, അബൂബക്കർ പടനിലം, വി. സലാം പടനിലം, സി.സി. ദിനേശൻ, കുമ്മങ്ങോട് ബഷീർ, മുസ്തഫ നുസ്റി,
തുടങ്ങിയവർ സംസാരിച്ചു.
Tags:
KODUVALLY