എളേറ്റിൽ: കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിന് കീഴിൽ പ്രഥമ ആദം നെടിയനാട് പുരസ്കാരം മാപ്പിളഗാന രചയിതാവും, എഴുത്തുകാരനുമായ ഹസൻ നെടിയനാടിന് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, എളേറ്റിൽ സ്കോപ്പ് ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് (ഞായർ) ഉച്ചക്ക് 2 മണിക്ക് സമർപ്പിക്കും. ഭാരത് സമാജ് ഹോണർ ദേശീയ പുരസ്‌കാരം ലഭിച്ച പി.പി. മുഹമ്മദ് ഫൈസലിനെ അബ്ദുള്ള കൊടോളി ആദരിക്കും.
മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ സെക്രട്ടറി അഷ്റഫ് കൊടുവള്ളി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ബദ്റുദ്ദീൻ പാറന്നൂർ,
മുസ്തഫ റഷീദ്, അബ്ദുറഹിമാൻ മാസ്റ്റർ, എൻ കെ അഹമ്മദ് മാസ്റ്റർ, യസീദ് മേപ്പള്ളി, മുഹമ്മദലി കട്ടിപ്പാറ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
Tags:
ELETTIL NEWS