Trending

മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർത്തിയുടെ മൃതദേഹം കണ്ടെത്തി.

കൊടുവള്ളി:മാനിപുരം കരീറ്റിപ്പറമ്പ് ഇരുമ്പോത്ത് കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്.

വിവരമറിഞ്ഞ് മുക്കത്തു നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി  പ്രാദേശിക സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഉടൻ തന്നെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post
3/TECH/col-right