പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന ആഘോഷം സംഘടിപ്പിച്ചു. ഘോഷയാത്രയും ഭക്ഷണ വിതരണവും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായി.
പിസി അബ്ദു റഹ്മാൻ ഹാജി പതാക ഉയർത്തി. പി കെ മുനീർ ഫൈസി ഉദ്ഘാടനം ചെയ്തു. എൻ കെ മുഹമ്മദ് മുസ്ലിയാർ, വി സി മുഹമ്മദ് ഹാജി, പി ടി കെ മരക്കാർ മാസ്റ്റർ, ടി മജീദ് മാസ്റ്റർ, എൻ പി മൊയ്തീൻ കുഞ്ഞി ഹാജി, ടി പി മുഹ്സിൻ ഫൈസി, സയ്യിദ് ഹമ്മാദ് തങ്ങൾ, സഹദുദ്ദീൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:
PALANGAD