എളേറ്റിൽ: എളേറ്റിൽ തബ്‌ലീഗുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾ 'നൂറെ മദീന മിലാദ് മീറ്റിന്' വിപുലമായ പരിപാടികളോടെ തുടക്കമായി.
മൗലിദ് പാരായണം, നബിദിന റാലി, വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ, ദഫ് പ്രദർശനം, ഫ്ലവർ ഷോ, ബൈത്ത്, സർട്ടിഫിക്കറ്റ് വിതരണം, നബിദിന യോഗം തുടങ്ങി വിവിധ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.
മദ്രസ്സ സദർ മുഅല്ലിം മൂസ മുസ്ലിയാരുടെ പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. മദ്രസ കമ്മറ്റി പ്രസിഡന്റ് മാളിയേക്കൽ അഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. മദ്രസ കമ്മറ്റി സെക്രട്ടറി സമദ് വട്ടോളി പതാക ഉയർത്തി.
തുടർന്ന് എളേറ്റിൽ അങ്ങാടിയിലൂടെ മദ്രസ്സ വിദ്യാർത്ഥികളും, പൂർവ വിദ്യാർത്ഥികളും, രക്ഷിതാക്കളും നടത്തിയ ഘോഷയാത്രക്ക് എം. എ. റസാഖ് മാസ്റ്റർ. എം. എൽ എ., കെ. പി. സി. അബ്ദുറഹിമാൻ, എ. കെ. ഷാജഹാൻ, ഹഖ് വയപ്പുറത്, മുഹമ്മദ് മാളിയേക്കൽ, പി. പി. ഷൗക്കത്, എ. കെ. ഫൈസൽ, അബ്ദുറഹിമാൻ കാരാട്ട്, മുനീർ എന്നിവർ നേതൃത്വം നൽകി. തുടന്ന് മദ്രസ്സയിൽ വെച്ച് മൗലിദ് സദസ്സും, ഭക്ഷണ വിതരണവും നടത്തി.
പരിപാടിയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 8 മണി മുതൽ കുട്ടികളുടെ കലാ പരിപാടികളും, വൈകുന്നേരം നബിദിനം സദസ്സും നടക്കും.
Tags:
ELETTIL NEWS