Trending

12 വയസ്സുകാരനെതിരെയുള്ള ക്രൂരമർദ്ദനം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.എസ്.എൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കൊടുവള്ളി : കിഴക്കോത്ത് അവിലോറ പ്രദേശത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തരവും ശക്തവുമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എൻ.എസ്.എൽ (NSL) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വർത്തമാനകാലത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ഇത്തരം പ്രശ്നങ്ങളും സമൂഹത്തിൽ വർദ്ധിച്ചുവരുന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് യോഗം വിലയിരുത്തി. ഇതിന് പരിഹാരമായി വിദ്യാർത്ഥികളെ പ്രത്യേകമായി ശ്രദ്ധിക്കാനുള്ള ജാഗ്രതാ നടപടികളും കുട്ടികൾക്കായുള്ള ബോധവൽക്കരണ പരിപാടികളും വിപുലമായി സംഘടിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും യോഗം കൂട്ടിച്ചേർത്തു.

ഇതുസംബന്ധിച്ച് ചേർന്ന യോഗം എൻ.എസ്.എൽ ജില്ലാ സെക്രട്ടറി അലി ഹംദാൻ ഉദ്ഘാടനം ചെയ്തു. മുബഷിർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സലാഹുദീൻ മുക്കിലങ്ങാടി , റാഷിദ് നെച്ചുമണ്ണിൽ, റഹിബു , ജംഷാദ്, റിയാസ് കോത്തൂർ മറ്റ് നേതാക്കളും സംസാരിച്ചു.

Previous Post Next Post
3/TECH/col-right