Trending

പടനിലം പാലത്തിന്റെ നിർമ്മാണം നീളുന്നു: അപ്രോച്ച് റോഡ് പണി പാതിവഴിയിൽ നിലച്ചതിൽ പ്രതിഷേധവുമായി ആബിദ് ആരാമ്പ്രം.

ആരാമ്പ്രം: നിർമ്മാണം നീണ്ടുപോകുന്ന പടനിലം പാലത്തിന്റെ ഒരു വശത്തെ അപ്രോച്ച് റോഡ് പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചതിനെതിരെ വീണ്ടും പ്രതിഷേധവുമായി ആബിദ് ആരാമ്പ്രം രംഗത്ത്. 

പാലത്തിന്റെ പണികൾ അനിശ്ചിതത്വത്തിലായതോടെ നാട്ടുകാരും ദുരിതത്തിലായിരിക്കുകയാണ്. മേഖലയിലെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ എം.എൽ.എയും നാട്ടുകാരും നേരിട്ട് ഇടപെടണമെന്ന് ആബിദ് ആവശ്യപ്പെട്ടു. 

നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാൻ ജനപ്രതിനിധികളും അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right